The Last Of Us
March 13, 2023
" 🔻The Last Of Us" Sony PlayStation ആരാധകരുടെ മനസ്സിലേക്ക് എവിടെ നിന്നോ ഇരച്ച് കയറി വരുന്ന വികാരം , 2013 ൽ ആരംഭിച്ച ആക്ഷൻ അഡ്വഞ്ചർ സോംബി അപ്പോകാലിപ്റ്റിക് വിഭാഗത്തിൽ ലോക ശ്രദ്ധയാകർഷിച്ച ഒരു ഗെയിം സീരീസ് , അതിൻ്റെ പച്ചയായ ചലച്ചിത്രാവിഷ്‌ക്കാരം അതാണ് ഈ സീരിയസ്, Sony PlayStation നു വേണ്ടി ഒർജിനൽ ഗെയിമിന് കഥയെഴുതി സംവിധാനം ചെയ്ത നീൽ ഡ്രക്‌മാനും ,ക്രെയിക് മാസിനും തന്നെ സംവിധാനം ചെയ്തപ്പോൾ പിറന്നത് ലോകത്തിലെ മികച്ച സീരിയസുകളിലൊരെണ്ണം , അതെ ഇനി ലോകത്തിലെ മികച്ച സീരിയസുകളുടെ പട്ടികയിൽ "The Last Of Us " ഉണ്ടാവും എന്നതിൽ സംശയം വേണ്ട
🔻ലോകത്തെ മുഴുവൻ കാർന്നു നിന്ന ഒരുപാട് മനുഷ്യ ജീവനുകൾ എടുത്ത , അതിൻ്റെ പത്തിരട്ടിയോളം മനുഷ്യ ജീവനുകളെ വികൃതമാക്കിയ ഒരു വലിയ ഫങ്കൽ ഇൻഫെക്ഷൻ അതിനു ഏതാണ്ട് 20 വർഷത്തിന് ശേഷമുള്ള പോസ്റ്റ് അപ്പോകലിപ്റ്റിക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് കഥ നടക്കുന്നത് ,
🔻എല്ലി വില്യംസ് എന്ന് പേരുള്ള വളരെ ധൈര്യ ശാലിയും തൻ്റേടിയായ ഒരു കൊച്ച് മിടുക്കി പെൺകുട്ടിയെ സ്മഗ്ലറായ ജോയൽ എന്നയാൾക്ക് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് എസ്കോർട്ട് ചെയ്യേണ്ട അവസരം ഉണ്ടാവുന്നു ആദ്യമായി ക്വാറൻ്റെയിൻ വിട്ട് പുറത്തേക്ക് വരുന്ന പെൺകുട്ടിയെയും കൂട്ടി നായകനായ ജോയൽ മാരകമായ രോഗം ബാധിച്ച് നശിച്ച ലോകത്തിലേക്ക് ഇറങ്ങി ചെല്ലുകയാണ് , എവിടെ നിന്ന് വേണമെങ്കിലും ആക്രമിക്കപ്പെട്ടു മരണപ്പെടാം എന്ന ഒരു അവസ്ഥയാണ് അവരുടെ സഞ്ചാര പാതയ്ക്കുള്ളത് , യാത്രയ്ക്കിടയിൽ അവർ നേരിടുന്ന തടസ്സങ്ങളും , പരിചയപ്പെടുന്ന മനുഷ്യരും, പ്രതിസന്ധികൾ എല്ലാം തരണം ചെയ്ത് ഇങ്ങനെ അവർ ലക്ഷ്യ സ്ഥാനത്തേക്ക് എത്തും എന്നുള്ളതാണ് സീരിയസിൻ്റെ സാരാംശം
🔻എല്ലി എന്ന കൊച്ചു പെൺകുട്ടിയും ജോയലും തന്നെയാണ് സീരിയസിൻ്റെ പ്രധാന ആകർഷണം , അവർ തമ്മിലുള്ള വാക്കുകളാൽ വർണ്ണിക്കാൻ കഴിയാത്ത ആന്മബന്ധം പ്രേക്ഷകരുടെ മനസിനെയും കുളിരണിയിക്കുന്നുണ്ട് , എല്ലി വില്യംസായി " Bella Ramsey" തൻ്റെ കഴിവ് തെളിയിച്ചപ്പോൾ ലോകത്തിലെ മികച്ച പല സീരിയസുകളിലും തൻ്റെ വേറിട്ട performance കൊണ്ട് ഇതിന് മുൻപും പ്രേക്ഷക മനസ്സിൽ ഇടം നേടിയ " Pedro Pascal" ജോയലായി സ്ക്രീനിലെത്തുന്നൂ
🔻ഫംഗസിനാൽ മരവിച്ച ഒരു ലോകത്തിലെ മനുഷ്യ മനസ്സുകളുടെ അടുപ്പത്തെ ഓരോ എപിസോടുകളിലും പ്രേക്ഷകന് കാണുവാൻ സാധിക്കും , ഓരോ എപിസോടുകളും പ്രേക്ഷകനെ ഭീതിയോടെടും അമ്പരപ്പോടെയും പിടിച്ചിരുത്തുന്നു , വിശാലമായ ഈ ലോകത്ത് ഒറ്റ പെട്ട് പോവുന്ന , ഭക്ഷണത്തിനും ജീവനും വേണ്ടി അലയുന്ന ഒരു കൂട്ടം മനുഷ്യരെ നമുക്ക് സീരിയസിലുടനീളം കാണുവാൻ സാധിക്കും , സീരിയസ് കണ്ട് കഴിയുമ്പോൾ ജീവിക്കാൻ വേണ്ടി സഹജീവികളെ പോലും ധയയില്ലാതെ കൊന്നു കളയേണ്ടി വരുന്ന മനുഷ്യൻ്റെ ഏറ്റവും മോശമായ അവസ്ഥ പ്രേക്ഷക മനസ്സിൽ തളം കെട്ടി കിടക്കും
🔻HBO പ്രൊഡക്ഷൻസും Sony പ്രൊഡക്ഷൻസും ഒരുമിച്ച് ചേർന്നാണ് സീരിയസ് നിർമ്മിച്ചിരിക്കുന്നത് അതിൻ്റെ ക്വാളിറ്റി പ്രേക്ഷകർക്ക് അവസാന എപിസോടിൻ്റെ അവസാന നിമിഷം വരെ അനുഭവിച്ചറിയാൻ സാധിക്കും തീർച്ചയാണ് , രോഗം ബാധിച്ച് നിലച്ചു പോയ ഒരു ലോകത്തെ വളരെ മികവോടെ തന്നെ ആവിഷ്കരിച്ചിരിക്കുന്നു , ഓരോ ഫ്രയിമിലും ആസ്വദ്ധാകന് പ്രതീക്ഷ നഷ്ട്ടപ്പെട്ടു അണഞ്ഞു നിൽക്കുന്ന ഒരു ലോകത്തെ കാഴ്ചയിലൂടെ തന്നെ അനുഭവിച്ചറിയാൻ സാധിക്കുന്നു എന്നുള്ളത് പ്രശംസ അർഹിക്കുന്നു , HBO നിർമ്മിക്കുന്ന ആദ്യത്തെ വീഡിയോ ഗെയിം ബേസ്ഡ് സീരിയസ് എന്ന പ്രത്യേകതയും ഇതിനുണ്ട്, സീസൺ 2 വിലേക്കുള്ള വഴി തുറന്നു വെച്ചു കൊണ്ടാണ് അവസാനത്തെ episode അവസാനിക്കുന്നത്
🔻മുഴുവനായി പറയുമ്പോൾ ആക്ഷൻ , അഡ്വഞ്ചർ, സർവിവൽ, Sci-Fi പോലുള്ള ജോനറുകൾ ഇഷ്ട്ടപ്പെടുന്ന പ്രേക്ഷകർ തീർച്ചയായും കണ്ടിരിക്കേണ്ട സീരിയസുകളിലൊന്നായിട്ട് തോന്നി , 9 എപിസോടുകളിലായി ചെയ്ത് വെച്ചിരിക്കുന്ന ആദ്യ സീസൺ ഇപ്പോൾ Disney Plus Hotstar ൽ സംപ്രേക്ഷണം ചെയ്യുന്നു , നിസംശയം പറയാം ലോകത്തിലെ ഏറ്റവും മികച്ച സീരിയസുകളിലേക്ക് HBO യുടെ ഏറ്റവും പുതിയ സംഭാവന എന്ന്
My Rating:★★★★☆
No Of Episodes : 9
Streaming Platform: Disney Hotstar
0 Comments