John Wick Chapter 4
March 27, 2023🔻"Keanu Reeves" ഒരു പക്ഷെ ഈ പേര് കേൾക്കുമ്പോൾ തന്നെ ആരാധക മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് "John Wick" എന്ന് തന്നെയാവും , അത്രത്തോളം ആരാധക വ്യൂഹമാണ് കഴിഞ്ഞ 3 സിനിമകൾ കൊണ്ട് തന്നെ ജോൺ വിക്ക് നേടിയെടുത്തത്, ആ ഫ്രാഞ്ചയിസിയിലേ ഏറ്റവും പുതിയ ആക്ഷൻ ചിത്രമായ "John Wick Chapter 4" തീയറ്ററുകളിലേക്ക് എത്തിയപ്പോഴും അതെ സ്വീകാര്യത തന്നെ ചിത്രത്തിന് ലഭിച്ചിട്ടുണ്ട് എന്നുള്ളതിൽ സംശയമില്ല , ആസ്വാദകരുടെ പ്രതീക്ഷകൾക്ക് ഒട്ടും തന്നെ കോട്ടം തട്ടാതെ അല്ലെങ്കിൽ പ്രതീക്ഷകൾക്ക് മുകളിലാണ് ചിത്രം ചെയ്ത് വെച്ചിരിക്കുന്നത് , ഇതിന് മുന്നേയുള്ള 3 ഭാഗങ്ങളും സംവിധാനം ചെയ്ത Chad Stahelski തന്നെയാണ് ഈ ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത് ആ ഒരു മികവ് സിനിമയിലുടനീളം ആസ്വാധകർക്ക് കാണുവാൻ സാധിക്കും
🔻ഒരു ആക്ഷൻ ചിത്രം കാണാൻ ആഗ്രഹിക്കുന്ന ആർക്കും ചാപ്റ്റർ4 കാണാവുന്നതാണ്. കഥ അറിയാത്തത് ഒരു വലിയ പ്രശ്നം ആവുകയില്ല . എന്നാലും കഥാപാത്രത്തിൻ്റെ സ്വഭാവവും, കഥാപശ്ചാത്തലവും കൃത്യമായി മനസ്സിലാക്കാതെ പൂർണ്ണമായുള്ള ആസ്വാദനം കുറച്ച് ബുദ്ധിമുട്ടാണ് . അതിൻ്റെ മുഖ്യ കാരണം ചിത്രത്തിൻ്റെ പശ്ചാത്തലത്തിന് തനതായ നിയമ വ്യവസ്ഥയുണ്ട് എന്നതാണ്. ജോൺ വിക്കിൻ്റെ ലോകം കഴിഞ്ഞ മൂന്ന് ഭാഗങ്ങളിലായി വളരെ മികച്ച രീതിയിലാണ് വ്യക്തമാക്കി കൊണ്ടുവന്നത്, അത് കണ്ടിട്ടുള്ളവർക്കേ അതിൻ്റെ ശരിയായ വ്യാപ്തി മനസ്സിലാക്കാൻ കഴിയൂ. അത് കൊണ്ട് തന്നെ നാലാം ആദ്യായം കാണുവാൻ തിരഞ്ഞെടുക്കുന്നവർ ഇതിന് മുന്നേയുള്ള ഭാഗങ്ങളും കാണുവാൻ ശ്രദ്ധിക്കുക
🔻ഒരു ജോൺ വിക്ക് ആരാധകൻ എന്ന നിലയിൽ ഒരു മികച്ച എൻഡിങ് തന്നെയാണ് എനിക്ക് സിനിമയിൽ നിന്ന് ലഭിച്ചത് , അത് എനിക്ക് പൂർണ്ണ സംതൃപ്തി നൽകുകയും ചെയ്തു , ഏതൊരു ആസ്വാദകനും മനസ്സിൽ തട്ടുന്ന രീതിയിലുള്ള മികച്ച ഒരു ക്ലൈമാക്സ് തന്നെയാണ് ചിത്രത്തിലുള്ളത് , സിനിമയിൽ ഒരു പോസ്റ്റ് ക്രെഡിറ്റ് പോലെ ഒരു ചെറിയ സീൻ കാണിക്കുന്നുണ്ട് അത് ചിത്രത്തിലെ Akira എന്ന കഥാപാത്രത്തിൻ്റെ ഒരു സ്പിൻ ഓഫ് ചിത്രത്തിലേക്ക് വഴി വെച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത് , സിനിമ കാണുവാൻ തിരഞ്ഞെടുക്കുന്നവർ ചിത്രം തീയറ്ററുകളിൽ തന്നെ ആസ്വദ്ധിക്കൻ പരമാവധി ശ്രമിക്കുക
My Rating : ★★★★☆ 1/2
Duration :2 h 49m
0 Comments