Nanpakal Nerathu Mayakkam
March 03, 2023
🔻ഓരോ സിനിമ കഴിയുംതോറും പ്രേക്ഷകരെ അമ്പരപ്പിച്ച്, വിസ്മയിപ്പിച്ച് , രസിപ്പിച്ച് തൻ്റെതായോരു വിശ്വൽ കൾച്ചർ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാൾ, ലിജോ ജോസ് പെല്ലിശ്ശേി അതിന്നൊരു ബ്രാൻഡ് ആയി മാറി കഴിഞ്ഞിരിക്കുന്നു , എൽജെപി സംവിധാനം ചെയ്ത് മലയാളത്തിൻ്റെ മഹാ നടൻ മമ്മൂട്ടി അഭിനയിച്ച് IFFK 2022യിൽ പുറത്തിറങ്ങിയ ഒരു ചിത്രം , ഇത് തന്നെയാണ് ഒരു പ്രേക്ഷകൻ എന്ന നിലയിൽ എന്നെ ഏറെ ആകർഷിച്ചതും , ഒരു ക്രീയേറ്ററിൻ്റെ ആവിഷ്ക്കാര സ്വാതന്ത്ര്യം എത്രത്തോളം അല്ലെങ്കിൽ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം എന്നുള്ളത് LJP ക്കു നല്ലത് പോലെ അറിയാം അദ്ദേഹത്തിൻ്റെ ഓരോ സിനിമയും അത് വിളിച്ചോതുന്നുമുണ്ട്, 12 വർഷങ്ങളിലായി അയാൾ ചെയ്തു വെച്ചിരിക്കുന്ന 10 സിനിമകളും മലയാള സിനിമയ്ക്ക് എക്കാലത്തെയും ഒരു മുതൽക്കൂട്ട് തന്നെയാണ് , "നൻപകൽ നേരത്ത് മയക്കവും" മേൽപ്പറഞ്ഞതിൻ്റെ ഒരു തനിയാവർത്തനം തന്നെയാണ്
🔻മമ്മൂട്ടിയെ നായകനാക്കി "നൻപകൽ നേരത്ത് മയക്കം" ചെയ്തപ്പോഴും ഇതുവരെ മറ്റു സിനിമകൾ പിൻ തുടർന്ന രീതികളോ മമ്മൂട്ടിയെന്ന വ്യക്തിയയോ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നില്ല സിനിമയുടെ ക്രാഫ്റ്റിലും മേക്കിങ്ങിലും വരുത്തിയ ഓരോ മാറ്റങ്ങളും പ്രേക്ഷകരെ ആസ്വാദനത്തിൻ്റെ വേറെ ഒരു തലത്തിലെത്തിക്കുന്നൂ , സിനിമയിൽ കേരളത്തിലെ ഒരു നാടക സംഘം കുടുംബത്തോടൊപ്പം പ്രശസ്ത ആരാധന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് ഒരു യാത്ര പോവുന്നു നാടക ഗ്രൂപ്പിൻ്റെ ലീഡറാണ് ജെയിംസ് ( മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ) ജെയിംസും ഭാര്യയും മകനും പിന്നെ ഭാര്യയുടെ അച്ഛനും അങ്ങനെ മുതിർന്നവരും കുട്ടികളുമായി ഒരു പറ്റം ആളുകൾ തന്നെ ഉണ്ട് ബസ്സിൽ, മടക്ക യാത്രയിൽ ഉച്ചഭക്ഷണം കഴിച്ച് ഒരു ഉച്ച മയക്കത്തിലേക്ക് ബസ്സിലുള്ള എല്ലാവരും മയങ്ങുന്നു പെട്ടന്ന് ജെയിംസ് ഞെട്ടിയുണരുകയും ഡ്രൈവറോട് വണ്ടി നിത്തുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു , എന്തോ ഒരു ഉൾവിളി കേട്ടത് പോലെ ജയിംസ് ബസ്സിൽ നിന്നിറങ്ങി നടക്കുന്നു , നടന്നു ജെയിംസ് ചെന്നെത്തുന്നത് തമിഴ്നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് , ജെയിംസിൻ്റെ നടത്തത്തിലും പെരുമാറ്റ രീതികളിലും പെടുന്നനെ ഒരു മാറ്റം അനുഭവപ്പെടുന്നു അതുവരെ ജെയിംസ് ജീവിതത്തിൽ കണ്ടിട്ട് പോലുമില്ലാത്ത ആ ഗ്രാമത്തിലെ വഴികളും ആളുകളുമൊക്കെ തനിക്ക് നല്ല പരിചയം ഉള്ളത് പോലെ കാണിക്കുന്നു ജെയിംസിൻ്റെ നടത്തം ചെന്നവസാനിക്കുന്നത് 2 വർഷങ്ങൾക്ക് മുൻപ് കാണാതെ പോയ "സുന്ദരം" എന്നയാളുടെ വീട്ടിലും , ഒരുച്ച സമയത്ത് വീട്ടിൽ കയറി വന്ന് സുന്ദരത്തെ പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ജെയിംസ് വീട്ടുകാരെയും ഗ്രാമീണരെയും അയാളുടെ ഒപ്പം വന്ന ആളുകളെയും ഒരേ പോലെ കുഴയ്ക്കുന്നു ഒപ്പം ഭീതിയിലാഴ്ത്തുകയും ചെയ്യുന്നു , കൺമുന്നിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ കുഴയുന്ന ഒരുപറ്റം മനുഷ്യരുടെ ഇടയിലേക്ക് കാണികളെയും ലിജോ വലിച്ചിടുന്നുണ്ട് ,പിന്നീടങ്ങോട്ട് ലക്ഷ്യമില്ലാതെ നീങ്ങുന്ന ജെയിംസിനു പിന്നാലെ ഒന്നുമറിയാതെ തന്നെ പ്രേക്ഷകരും സഞ്ചരിക്കുന്നു , ഒപ്പം ജെയിംസിൽ നിന്നും സുന്ദരത്തിലേക്ക് നിഷ്പ്രയാസം പാലായനം നടത്തി ആസ്വാദകരെ ഞെട്ടിക്കുകയാണ് മമ്മൂട്ടി, ബസ്സിൽ നിന്ന് ഇറങ്ങി ഗ്രാമത്തിലേക്ക് പ്രവേശിക്കാനെടുക്കുന്ന അത്രയും സമയം മാത്രമേ ജെയിംസിന് സുന്ദരരത്തിലേക്ക് പ്രവേശിക്കാൻ ആവശ്യമായി വരുന്നുള്ളൂ എന്നത് അമ്പരപ്പിക്കുന്നതാണ് മലയാള ഭാഷ മാത്രം അറിയുന്ന കേരളീയ ഭക്ഷണം മാത്രം ഇഷ്ട്ടമുള്ള ജെയിംസാണു ഒഴുക്കോടെ തമിഴ് സംസാരിച്ച് ഭാവങ്ങളിലും ചെറു ചലനങ്ങളിൽ പോലും സുന്ദരമായി ജീവിച്ച്കാണിക്കുന്നത് , മമ്മൂട്ടിയുടെ പകർന്നാട്ടത്തിനിടയിലും തങ്ങളുടെ കഥാപാത്രങ്ങളെ ഒട്ടും മോശം വരാത്ത രീതിയിൽ മികവോടെ രേഖപ്പെടുത്താൻ അശോകൻ, രാജേഷ് ശർമ്മ, രമ്യ പാണ്ഡ്യൻ, പൂ രാം, രമ്യ സുവി തുടങ്ങിയ അഭിനേതാക്കൾക്കും സാധിച്ചിട്ടുണ്ട്
0 Comments