ASUR Season 2
June 09, 2023🔻മൂന്ന് വർഷങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ 2020 മാർച്ച് 2 ന് VOOT എന്ന OTT പ്ലാറ്റ്ഫോമിൽ വലിയ പ്രമോഷനുകൾ ഒന്നും തന്നെയില്ലാതെ ഒരു സീരീസ് പുറത്തിറങ്ങി , കണ്ട് മടുത്ത ബൈബിൾ കില്ലേഴ്സ് എന്ന പാറ്റേണിൽ നിന്ന് വിട്ട് മാറി , സീരിയൽ കില്ലിങ്ങിനെയും ഹിന്ദു മിത്തോളജിയെയും കൂടെ Oni Sen എന്ന ഡയറക്ടർ ലയിപ്പിച്ചപ്പോൾ ഇന്ത്യക്ക് ലഭിച്ചത് അന്നേവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായി മികച്ച ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സീരീസ് ആയിരുന്നു , ഇതിൻ്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കാൻ ഇത് തന്നെയായിരുന്നു പ്രധാന കാരണവും
🔻ആദ്യ സീസൺ അവസാനിച്ചിടത്ത് നിന്ന് തന്നെയാണ് രണ്ടാ ഭാഗം തുടങ്ങിയിരിക്കുന്നത് , രാജ്യത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊലപാതക പരമ്പര , സിബിഐക്കും ഗവൺമെൻ്റിനും തലവേദന സൃഷ്ടിച്ച് മുന്നോട്ട് നീങ്ങുന്നു , ഹിന്ദു പുരാണത്തിലെ ദേവന്മാരുടെ പ്രതീകമായ കൾക്കിയെയും അസുര പ്രതീകമായ കലിയെയും തമ്മിൽ താരതമ്യം ചെയ്ത് മനുഷ്യ രാശിയുടെ ഗതി മാറ്റുവാൻ , സമൂഹത്തിൻ്റെ സന്തുലിനാവസ്ഥ തകർക്കുവാൻ നടക്കുന്ന സൈക്കോ കില്ലറായ shubh സീരിയസിൽ ഉടനീളം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നു, എങ്ങനെയും ശുഭിനെ എതിർത്ത് തങ്ങളുടെ രാജ്യത്തെയും സംരക്ഷിക്കുവാനും തങ്ങൾക്കുണ്ടായ നഷ്ട്ടണങ്ങൾക്ക് പകരം ചോദിക്കുവാനും നടക്കുന്ന Dhanajnai Rajput ൻ്റെയും Nikhil Nair ൻ്റെയും നേതൃത്വത്തിലുള്ള ഒരുപറ്റം ബ്രില്ലിയൻ്റായ CBI ഉദ്യോഗസ്ഥർ ശ്രമിക്കുന്നു ഇതാണ് സീരിയസിൻ്റെ സാരാംശം
🔻നിഖിൽ നായരായി Barun Sobti ഇപ്പ്രാവശ്യവും മികവുറ്റ പ്രകടനം കാഴ്ചവെച്ചു ആദ്യ സീസണിൽ തൻ്റെ ഫാമിലിയിലുണ്ടായ അനിശ്ചിത സംഭവങ്ങൾ നിഖിലിനെ വല്ലാതെ തളർത്തിയിരുന്നു , ഓരോ സീനുകളിലും അത് അദ്ദേഹത്തിൻ്റെ മുഖത്ത് നിന്ന് പ്രേക്ഷകർക്ക് വായിച്ചെടുക്കാമായിരിന്നു , പിന്നീട് എടുത്ത് പറയേണ്ടത് Arshad Warsi യുടെ Dhananjai Rajput എന്ന വേഷം തന്നെയാണ് ഓരോ സീനുകളിലും അദ്ദേഹത്തിനെ സാനിദ്ധ്യം ഗംഭീരമായിട്ടുണ്ട് , ഇവരെ കൂടാതെ Anupriya Goenka, Abhishek Chauhan ,Ridhi Dogra , Meiyang Chang ,Amey Wagh, Pawan Chopra, Gaurav Arora , Adithi Kalkunte , Atharva Viswakarma , Nisanth Verma, തുടങ്ങിയ ഒരു വലിയ താര നിര തന്നെ സീരിയസിൽ അണിനിരക്കുന്നു
ആദ്യ സീസണിനോടു പൂർണ്ണമായും നീതി പുലർത്തിയ രണ്ടാം സീസൺ , ഇപ്പ്രാവശ്യം VOOT ന് പകരമായി JIo Cinemas ആണ് സംപ്രേക്ഷണം ചെയ്യുന്നത് , ക്രൈം ഇൻവെസ്റ്റിഗേഷൻ , ത്രില്ലെർ തുടങ്ങിയ ജോണറുകൾ ഇഷ്ടപ്പെടുന്നവർക്ക് ഉറപ്പായും തിരഞ്ഞെടുക്കാം ,
No of Episodes : 8
Genre : Crime Investigation, Thriller , Psychological Fiction
Streaming Platform : Jio Cinema
My Rating: ★★★☆☆ 1/2
0 Comments