Extraction 2
June 18, 2023
🔻ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ , ആദ്യ ഭാഗത്തിലെ ഒരു മിഷൻ കാരണം Tyler Rake എന്ന നായകന് കഴുത്തിൽ മാരകമായി ഒരു പരുക്ക് പറ്റിയിരുന്നു അത് പരിഹരിക്കാനും വിദഗ്ദ പരിശോധനയ്ക്കുമായി Rake ൻ്റെ ടീം അംഗങ്ങളായ Yaz ഉം Nik ഉം ചേർന്ന് ദുബായിലെ ഒരു ഹോസ്പിറ്റലിൽ Rak നെ എത്തിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത് , അതിനു ശേഷം വിശ്രമ ജീവിതം നയിക്കാൻ Rake നെ ആസ്ട്രിയയിലുള്ള ഒരു cabin നിലേക്ക് ആക്കുന്നു പങ്കാളികൾ, എന്നാൽ ആ വിശ്രമ ജീവിതത്തിൻ്റെ ആയുസ്സ് വളരെ കുറച്ച് ദിവസം മാത്രമായിരുന്നു , അപ്പോഴേക്കും Rake ന് മുന്നിലേക്ക് പുതിയ മിഷൻ എത്തുകയാണ് ഇപ്പ്രാവശ്വം Rake നും കൂട്ടർക്കും രക്ഷിക്കേണ്ടത് , Georgian ജയിലിൽ തൻ്റെ gangster ആയ ഭർത്താവിനാൽ അകപ്പെട്ട പോയ മുൻ ഭാര്യയുടെ സഹോദരിയെയും 2 കുട്ടികളെയുമായിരുന്നു അങ്ങനെ പുതിയ മിഷന് വേണ്ടി Rake ഉം കൂട്ടരും വീണ്ടും ഒന്നിക്കുകയാണ് ചുരുക്കി പറഞ്ഞാൽ ഇതാണ് കഥയുടെ സാരാംശം
🔻ആദ്യ ഭാഗത്തിലേത് പോലെ തന്നെ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുടെ മുഴുനീള പാക്കേജ് തന്നെയാണ് രണ്ടാം ഭാഗവും , Tylor Rake ആയി Chris Hemsworth അഴിഞ്ഞാടിയപ്പോൾ Adam Bessa യും Golshifteh Farhani യും Yaz ,Nik എന്നീ വേഷങ്ങളിലൂടെ അവരുടെ സാനിദ്ധ്യവും ഗംഭീരമായി തന്നെ അറിയിച്ചു , Zurab എന്ന വില്ലനും സിനിമയിലുടനീളം പ്രേക്ഷകരെ അമ്പരമ്പിച്ചിട്ടുണ്ട്
🔻തുടക്കത്തിലെ കുറച്ച് നേരം ഒഴിച്ച് നിർത്തിയാൽ ആക്ഷൻ രംഗങ്ങളാൽ നിറഞ്ഞ ആദ്യ ഭാഗത്തോട് പൂർണ്ണമായും നീതി പുലർത്തിയ ഒരു ഗംഭീര സിനിമ തന്നെയാണ് Extraction 2 എന്നുള്ളത് നിസംശയം പറയുവാൻ സാധിക്കും , ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി തിരഞ്ഞെടുക്കാം ,ആദ്യ ഭാഗം കണ്ടിട്ടില്ലാത്തവർ അതു കണ്ടിട്ട് രണ്ടാം ഭാഗം കാണുവാൻ ശ്രമിക്കുക , ചിത്രം OTT പ്ലാറ്റ്ഫോമായ Netflix ൽ Available ആണ്
Genre: Action, Adventure, Thriller
Duration: 2h 2m
Streaming Platform: Netflix
My Rating : ★★★☆☆1/2
0 Comments