The Guardians Of The Galaxy Vol.3

May 06, 2023

 


🔻Guardians Trilogy യിലെ അവസാനത്തെ ചിത്രം ഏറെ പ്രതീക്ഷയോടെയും അതിനേക്കാളേറെ ആശങ്കയോടെയും കണ്ട് തീർത്ത സിനിമ , മാർവലുമായുള്ള James Gunn എന്ന director ൻ്റെ അവസാന ചിത്രം നിസംശയം പറയാം The Marvel is Back . തുടർ പരചയങ്ങളിലൂടെ ആരാധകർക്ക് കടുത്ത നിരാശ സമ്മാനിച്ചു കൊണ്ട് ദിശ അറിയാതെ മാർവൽ കോമിക്സ് സഞ്ചരിച്ചു കൊണ്ടിരുന്ന സാഹചര്യത്തിൽ വളരെ മികച്ച ആശ്വാസം തന്നെയാണ് ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത് , വളരെ അധപ്പതിച്ച രീതിയിൽ തുടങ്ങിയ phase 5 ന് ഈ ചിത്രത്തിലൂടെ പുതിയ ഉണർവ്വ് ലഭിക്കും എന്നതിൽ സംശയമില്ല

🔻Guardians കളുടെ എല്ലാവരുടെയും ഒരു ഒരുമിച്ച് ചേരലായി സിനിമയെ വിശേഷിപ്പിക്കാം knowhere എന്ന planet ലാണ് Peter Quill ( Chris prat) ൻ്റെ നേതൃത്വത്തിലുള്ള ഗാർഡിയൻസുള്ളത് , സിനിമയുടെ തുടക്കത്തിൽ Rocket ന് ( Voiced by Bradley Cooper) വളരെ അഘാതത്തിലുള്ള ഒരു മുറിവ് പറ്റുന്നു പക്ഷേ തൻ്റെ ഗാങ്ങിന് റോക്കറ്റിൻ്റെ ഉള്ളിലുള്ള ചില പ്രത്യേക ഫംഗ്ഷനുകൾ കാരണം റോക്കറ്റിനെ രക്ഷിക്കുവാൻ സാധിക്കുന്നില്ല, തുടർന്ന് റോക്കറ്റിനേ രക്ഷിക്കുവാൻ ക്വില്ലും കൂട്ടുകാരും സിനിമയിലെ പ്രധാന വില്ലനും റോക്കറ്റിൻ്റെ Creator മായ High Evolutionary ( Chukwudi Iwuji) എന്ന ഭ്രാന്തൻ Geneticist ൻ്റെ അടുക്കലേക്ക് പോവുന്നു തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളാണ് കഥയുടെ സാരാംശം 


🔻ഈ Trilogy യിലെ അവസാന ചിത്രമായതിനാൽ തന്നെ സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ മികച്ച ഒരു സ്പേസ് ഡയറക്ടർ കൊടുത്തിട്ടുണ്ട് എന്നുള്ളത് എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ് , എന്നിരുന്നാലും സിനിമയിലെ താരം raccon അഥവാ റോക്കറ്റ് തന്നെയാണ് റോക്കറ്റിനെ കാണിക്കുന്ന മിക്ക സാഹചര്യങ്ങളിലും പ്രേക്ഷകരെ emotionally കണക്ട് ചെയ്യുവാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്


🔻Will Poulter, Sylvester Stallone, Nico Santos, Daniela Melchior,Ving Rhames തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ കാണുവാൻ സാധിക്കും , ഓരോരുത്തരും അവരുടെ സാനിദ്ധ്യം മികച്ച രീതിയിൽ തന്നെ അറിയിച്ചിട്ടുണ്ട് എങ്കിലും Quill ൻ്റെ നേതൃത്വത്തിലുള്ള Rocket, Drax (Dave Bautista) , Groot ( Voiced By Vin Diesel) , Kraglin ( Sean Gunn), Mantis (Pom Klementieff) , Nebula (Karen Gillan) എന്നിവർ അടങ്ങുന്ന Guardians തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം

🔻വിസ്മയിപ്പിക്കുന്ന വിശ്വലുകളുടെ മായലോകം തന്നെയാണ് CGI ടീം ചിത്രത്തിൽ ഒരുക്കി വെച്ചിരിക്കുന്നത് ഓരോ ഫ്രയിമുകളും അത്ര്യക്ക് മനോഹരമാണ് , കഥാപാത്രങ്ങൾക്കും ഓരോ സീനുകൾക്കും അനുയോജ്യമായ രീതിയിലുള്ള BG സ്കോറുകളും സിനിമയെ ആസ്വാദനത്തിൻ്റെ വേറെ ഒരു തലത്തിൽ എത്തിക്കുന്നുണ്ട്, പിന്നണിയിൽ പ്രവർത്തിച്ചവർ വലിയൊരു കയ്യടി അർഹിക്കുന്നു 

🔻മുഴുവനായി പറഞ്ഞാൽ തുടക്കത്തിൽ പറഞ്ഞത് പോലെ ഈ സിനിമയിലൂടെ മാർവൽ തിരിച്ച് വന്നിരിക്കുന്നു , James Gunn എന്ന ഡയറക്ടർ തീർത്തും മർവലിന് ഒരു നഷ്ട്ടം തന്നെ ആയിരിക്കും DC കോമിക്സിന് ഒരു പുതിയ സമ്മാനവും , നിങ്ങളൊരു മാർവൽ ആരാധകൻ ആണെങ്കിൽ തീർച്ചയായും ഫേസ് 4 ഉണ്ടാക്കിയ ക്ഷീണം ഈ സിനിമയ്ക്ക് മാറ്റുവാൻ സാധിക്കും , ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് മികച്ചൊരു അനുഭവം തന്നെയായിരുന്നു ഈ ചിത്രം , തീയേറ്ററുകളിൽ തന്നെ കണ്ട് ആസ്വദിക്കുക അവസാനത്തെ 2 പോസ്റ്റ് ക്രെഡിറ്റ് സീനുകളും കാണുക


Duration : 2h 29m

Genre : Action, Adventure, Sci-Fi, Superhero , Comedy

My Rating: ★★★★☆




You Might Also Like

2 Comments