Mahaveeryar

February 14, 2023

 

🔻എബ്രിഡ് ഷൈൻ" സംവിധാനം ചെയ്ത് "നിവിൻ പോളി " നായകനായി എത്തുന്ന ചിത്രമാണ് മഹാവീര്യർ. റിയാലിറ്റിയും ഫാൻ്റസിയും ഒരുമിച്ച് ചേരുന്ന ഒരു പ്രത്യേക സ്വഭാവമാണ് സിനിമയിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത് ഇത് ഒരേ സമയം പ്രേക്ഷകരെ രസിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നുള്ളതിൽ സംശയമില്ല മലയാളി ഇതുവരെ കണ്ട് ശീലിച്ച സിനിമകളുടെ പൊളിച്ചെഴുത്ത് തന്നെയാണ് ഒറ്റ വാക്കിൽ പറഞാൽ ഈ സിനിമ ആ കാരണം തന്നെയാവാം സിനിമ പ്രചാരം നേടുന്നതിനും തടസ്സമായതും .

🔻കഥയിലേക്ക് വരുകയാണെങ്കിൽ  അമ്പലവും ഭക്തിയുമോക്കെ ആയി ജീവിച്ച് പോകുന്ന ഒരു ചെറിയ ഗ്രാമത്തിലാണ് കഥ ആരംഭിക്കുന്നത് അവിടുത്തെ അമ്പലത്തിൻ്റെ  ആൽത്തറയിൽ ഒരു സുപ്രഭാതത്തിൽ വളരെ തേജസ്സോട് കൂടിയൊരു ദിവ്യൻ പ്രത്യക്ഷപ്പെടുന്നു അപൂർണ്ണാനന്ത സ്വാമികൾ എന്നാണ് പേര് പറയുന്നത് ( നിവിൻ പോളിയുടെ കഥാപാത്രം) ആദ്യം ഗ്രാമവാസികളെ അൽഭുതപ്പെടത്തുകയും പിന്നീട് അതേ അമ്പലത്തിലെ വിഗ്രഹ മോഷണവുമായ് ബന്ധപ്പെട്ട് സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിമുറിയിൽ വിചാരണയ്ക്ക് എത്തിക്കുകയും ചെയ്യുന്നു അവിടെയാണ് സിനിമയിലെ പ്രധാന വഴിത്തിരിവുണ്ടാവുന്നത് , വിഗ്രഹ മോഷണവുമായി ബന്ധപ്പെട്ട് സ്വാമിക്ക് വേണ്ടി വാദിക്കാൻ സ്വാമി തന്നെ ഹാജരാക്കുകയും എതിർ ഭാഗത്തെ ലോ പോയിൻ്റുകൾ നിരത്തി ബുദ്ധിമുട്ടിലാക്കുകയും ചെയ്ത് പ്രേക്ഷാകരെ അമ്പരപ്പിച്ച് കഥ മുൻപോട്ട് പോവുമ്പോഴാണ് കഥയ്ക്ക് സമാന്തരമായി ചിത്ര പുരിയെന്ന നാട്ടു രാജ്യവും വർഷങ്ങൾക്ക് മുന്നേ നടന്ന ഒരു കഥയുമായി സിനിമ കണക്റ്റ് ചെയ്യുന്നത് അവിടം മുതലാണ് ഒരു സാധാരണ പ്രേക്ഷകന് സിനിമയെ മനസ്സിലാവാതെ പോവുന്നതും


🔻പൂർണ്ണമായും ഒരു കോടതി മുറിയിൽ നിന്ന് കഥപറയുന്ന രീതിയിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്   ടൈം ട്രാവൽ പോലെ സാധാരണ പ്രേക്ഷകന് എളുപ്പത്തിൽ ധഹിക്കാനിടയില്ലാത്ത ഒരു വിഷയത്തെ വളരെ അധികം നർമ്മം കലർത്തി ആക്ഷേപ ഹാസ്യം എന്ന രൂപേണ എക്സിക്യൂട്ട് ചെയ്യാൻ സംവിധായകന് സാധിച്ചു എന്നുള്ളത് വളരെയധികം പ്രശംസ അർഹിക്കുന്ന കാര്യമാണ്.

🔻സിനിമയിൽ സൂക്ഷ്മമായി വീക്ഷിച്ചാൽ മാത്രം കണ്ടെത്തുവാൻ സാധിക്കുന്ന ചില "hidden details" കൾ കാണുവാൻ സാധിക്കും അത് മനസ്സിലാക്കി കാണുവാനായാൽ ഏതൊരു സാധാരണ പ്രേക്ഷകനും സിനിമ മനസ്സിലാവും എന്നുള്ളത്  തീർച്ചയാണ് അത്തരം ചില പ്രധാനപ്പെട്ട കാര്യങ്ങളെ പറ്റിയാണ് എൻ്റെ കണ്ടെത്തലുകളെ പറ്റിയാണ് പറയാൻ പോവുന്നത് . ആദ്യം തന്നെ സിനിമയിൽ ടൈം ട്രാവൽ എന്ന കാര്യം ഉൾപ്പെടുത്തിയതായി മുന്നേ പറഞ്ഞുവല്ലോ കഥയിലെ കേന്ദ്ര കഥാപാത്രമായ അപൂർണ്ണാനന്ത സ്വാമി ബാബുക്കുട്ടനോട് (സുധീർ പറവൂരിൻ്റെ കഥാപാത്രം) താൻ ശൂന്യതയിൽ നിന്നും പൂർണ്ണതയിലേക്കുള്ള സഞ്ചാരത്തിലാണ് ചിലപ്പോൾ ഭൂതത്തിലേക്കും ചിലപ്പോൾ ഭാവിയിലേക്കുമാണ് തൻ്റെ യാത്രയെന്നും പറയുന്നുണ്ട് അത് തന്നെ നമുക്ക് തെളിവായിട്ട് എടുക്കാം കൂടാതെ ജഗ് ജീവൻ എന്ന പോലീസുകാരൻ കോടതിയിൽ വെച്ച് പറയുന്നുണ്ട് അപൂർണ്ണാനന്തൻ പല നാടുകളിൽ ഇതേ പോലെ കവർച്ച നടത്തുകയും സ്വയം വാദിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇതിൽ നിന്നും സ്വാമി ഭൂത കാലത്തിലേക്ക് സഞ്ചരിക്കുകയും അവിടെയുള്ള രാജാക്കന്മാരുടെ അനീതിയിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ഭാവിയിലേക്ക് വരുകയും അവിടെ ഒരു വിഗ്രഹ മോഷണം നടത്തി പിന്നീട് ടൈം ട്രാവലിലൂടെ ആ രാജാക്കന്മാരെയും പ്രജകളെയും കോടതിയിലേക്ക് കൊണ്ട് വന്ന് കോടതിയിൽ വെച്ച് ജനങ്ങൾക്ക് നീതി നേടിക്കൊടുക്കുകയും ആവാം ചെയ്തിട്ടുണ്ടാവുക 
അങനെ തൻ്റെ ഉദ്ദേശ പ്രാപ്തിക്ക് ശേഷം സിനിമയുടെ അവസാനത്തിൽ കാണിക്കുന്നത് പോലെ ചിത്ര ശലഭാമയി മാറുകയും ചെയ്തിട്ടുണ്ടാവാം അവിടെ ഒത്തിരി ചിത്ര ശലങ്ങളെ നമുക്ക് കാണാൻ സാധിക്കും അതിൽ നിന്ന് പോലീസുകാരൻ പറഞ്ഞ കാര്യം നമുക്ക് ഏതാണ്ട് ഉറപ്പിക്കാൻ സാധിക്കും അതുമല്ലങ്കിൽ അപൂർണ്ണാനന്തനെ പോലെയുള്ള വേറെയും ആളുകൾ ലക്ഷ്യ നിവ്വഹണത്തിനു ശേഷം സംഗമിക്കുന്നതവാം




 
🔻സിനിമ രണ്ട് കാല ഘട്ടങ്ങളിലൂടെ കാണിച്ചിരിക്കുന്നത് രണ്ട് കാല ഘട്ടങ്ങളിലെയും സാമ്യതകൾ കാണിച്ച് തരാനാണ് ഉദാഹരണത്തിന് അപൂർണ്ണാനന്തൻ വിഗ്രഹമെടുക്കുന്നത് ആരും തന്നെ കണ്ടിട്ടില്ല എങ്കിലും കലാദേവിയുടെയും( മല്ലിക സുകുമാരൻ) ദാമോദരൻ പോറ്റിയുടെയും( സുധീർ കരമന) സാക്ഷി മൊഴികൾ തെളിവായി എടുക്കുന്നു 

എന്നാൽ ഇത് ദേവയാനിയുടെ ( ഷൻവി ശ്രീവാസ്തവ) കാര്യത്തിൽ ആവുമ്പോൾ സാക്ഷി മൊഴികളായ കൃഷ്ണനുണ്ണിയുടെയും (കൃഷ്ണ പ്രസാദ്) ഗോപി കിഷൻ്റെയും ( സൂരജ് ) മോഴികൾക്ക് വില കൽപ്പിക്കുന്നില്ല എന്നുള്ളതും കാണാം അത് പോലെ തന്നെ ബാബു ക്കുട്ടൻ പറയുന്ന കാര്യം അയാൾ കഞ്ചാവ് ലേഹ്യം കഴിച്ച് പറയുന്നതാണെന്നും അതെ പോലെ കൃഷ്ണനുണ്ണി തൻ്റെ മകളെ തട്ടിക്കൊണ്ട് പോയതും ഉപദ്രവിച്ചതുമൊക്കെ പറയുന്നത് അയാളുടെ വെറും തോന്നൽ ആണെന്നും കോടതി പറയുന്നുണ്ട്.

അത് പോലെ തന്നെ രണ്ട് കാല ഘട്ടത്തിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഒരേ പോലുള്ളവയാണ് അവർക്ക് സമൂഹം നൽകുന്ന പരിഗണനയും തുല്യമാണ് എന്ന് കഥയിൽ പറയുന്നുണ്ട്. ഇവയൊക്കെയാണ് രണ്ട് കാഘട്ടങ്ങളെയും താരതമ്യം ചെയ്യുവാൻ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.



🔻കൂടാതെ കഥാപാത്രങ്ങളിൽ പോലും നമുക്ക് ഇത്തരം സാമ്യതകൾ കാണാം അതിലൊന്നാണ് ഹനുമാൻ സ്വാമിയുടെ വിഗ്രഹവും ദേവത എന്ന അർത്ഥം വരുന്ന ദേവയാനിയും  ഒരിടത്ത് വിഗ്രഹം മോഷണം പോവുകയാണെങ്കിൽ മറ്റൊരിടത്ത് ദേവയാനിയെ തട്ടിക്കൊണ്ട് പോവുകയാണ് അതിൽ ദേവയാനി കന്യക ആണെങ്കിൽ മറ്റിടത്ത് നിത്യ ബ്രഹ്മചാരിയായ ഹനുമാൻ സ്വാമിയാണ്

🔻അടുത്തതായി അപൂർണ്ണാനന്തനും വീര ഭദ്രനും ( ആസിഫ് അലിയും) ആയുള്ള സാമ്യതകൾ ആണ് അപൂർണ്ണാനന്തൻ ഹിമാലയത്തിൽ നിന്നുമാണ് ആ കൊച്ച് ഗ്രാമത്തിൽ എത്തുന്നത് എങ്കിൽ വീര ഭദ്രൻ അങ്ങകലെ കൊട്ടാരത്തിൽ നിന്നുമാണ് ചിത്ര പുരിയിൽ എത്തുന്നത് മാത്രമല്ല അപൂർണ്ണാനന്തൻ ആദ്യം വിഗ്രഹം മോഷ്ട്ടിച്ചു എന്ന് കുറ്റാരോപിതൻ ആവുകയും സ്വയം വാദിക്കുമ്പോൾ വിഗ്രഹം തനിയെ അടുത്ത് വന്നതാണ് എന്നും പറയപ്പെടുന്നു അത് പോലെ തന്നെ വീര ഭദ്രൻ ആവട്ടെ ദേവയാനിയെ തട്ടിക്കൊണ്ട് പോയി എന്നതിൽ നിന്ന് സ്വയം വാദിക്കുമ്പോൾ ആ കഥയും മാറുന്നുണ്ട് 

🔻പ്രധാന സാക്ഷികളിലേക്ക് വരുമ്പോഴും സാമ്യതകൾ ഏറെ കാണുവാൻ സാധിക്കുന്നുണ്ട്  ആദ്യ കഥയിൽ ദാമോദരൻ പോറ്റി അമ്പലത്തിലെ പൂചാരി ആണെങ്കിൽ രണ്ടാമത്തെ കഥയിലെ കൃഷ്ണനുണ്ണി ദേവയാനിയുടെ പിതാവും ആ വീടിൻ്റെ ഗൃഹനാഥനുമാണ്

🔻അത് പോലെ തന്നെ ക്ഷേത്ര കമ്മറ്റിയില്ലുള്ള കലാ ദേവി അതി രാവിലെ തൻ്റെ വീട്ടിൽ നിന്ന് അമ്പലത്തിലേക്ക് വരുന്നു എന്ന് പറയുന്നുണ്ട് അത് പോലെ തന്നെ ഗോപി കിഷനും ഉറക്കത്തിൽ നിന്നു എഴുന്നേറ്റ് സംഭവ സ്ഥലത്തേക്ക് ഓടി എത്തുകയുമാണ് ചെയ്യുന്നത്

🔻പിന്നീട് വരുന്നത്  രാജാവും ( ലാൽ) ഉം ജഡ്ജിയും ( സിദ്ദീഖ്) തമ്മിലുള്ള സാമ്യതയാണ് രാജാവ് എന്ത് വിധിയും നടപ്പിലാക്കാൻ സാധിക്കുന്ന അധികാരത്തിൻ്റെ പ്രദീകമായി കാണിക്കുമ്പോൾ  ജഡ്ജിയെ ഇന്നത്തെ കാലത്തെ അധികാരത്തിൻ്റെ പ്രദീകമയി കാണിക്കുന്നു

 🔻ഇനിയുള്ളത് സിനിമയിലെ ആരും ശ്രദ്ധിക്കാതെ പോവുന്ന ചില hidden ആയുള്ള കാര്യങ്ങൾ ആണ്  സിനിമയുടെ അവസാനം തൻ്റെ കൃത്യ നിർവഹണത്തിന് ശേഷം അപൂർണ്ണാനന്തൻ ചിത്ര ശലഭമായി മാറുന്നുണ്ട് അതെ പോലെ തന്നെ ബാബുക്കുട്ടൻ സ്വാമിയുടെ അടുത്ത് ഇരിക്കുമ്പോഴും അവിടെയും ഒത്തിരി പൂമ്പാറ്റകളെ കാണാൻ സാധിക്കും


അത് പോലെ തന്നെ ടൈം ട്രാവൽ സംഭവിക്കുന്നതിൻ മുൻപ് കോടതി മുറിയിൽ ജഡ്ജിയുടെ അടുക്കലായി ഒരു അശോക സ്തംഭം പ്രതിമ ഉണ്ടായിരുന്നു



പക്ഷേ പിന്നീട് രാജാവും പരിവാരങളും വന്നതിന് ശേഷം അശോക സ്തംഭം കാണാതെ ആവുകയും അതിന് പകരമായി ഒരു നീതി ദേവത പ്രതിമ വരുകയും ചെയ്യുന്നു


മാത്രമല്ല ആദ്യം കോടതി മുറിയിലെ വക്കീലന്മാർ നിര നിരയായി ഇരിക്കുന്നത് കാണാം


എങ്കിൽ പിന്നീട് വട്ട മേശയ്ക്കു ചുറ്റും ഇരിക്കുന്നത് പോലെയും കാണപ്പെടുന്നു


സിനിമയിലെ മറ്റൊരു  മാറ്റമായി തോന്നിയത് ആദ്യം ജഡ്ജിയുടെ തൊട്ട് മുകളിലായി ഒരു ഗാന്ധിജിയെ ഫോട്ടോ ഉണ്ടായിരുന്നു


പിന്നീട് അത് അപ്രത്യക്ഷമാവുകയും പകരമായി പഴയ രാജാക്കന്മാരുടെ ചിത്രങ്ങൾ ചുമരുകളിൽ അങ്ങിങ്ങായി കാണാൻ സാധിക്കുന്നു


ഏറ്റവും പ്രധാനപ്പെട്ടതും ആരും ശ്രദ്ധിക്കാൻ ഇടയില്ലാത്തതുമായ ഒരു മാറ്റം എന്തെന്നാൽ ആദ്യ കഥയിൽ മോഷണം നടക്കുന്ന date പലപ്പോഴായി പറയുന്നുണ്ട് 02/01/2020 എന്നാൽ രാജാവിൻ്റെ കേസിലെ  വിധി പറയുമ്പോൾ വർഷം 2030 ലേക്ക് പോവുന്നുമുണ്ട് . ഇത് ഒന്നുങ്കിൽ നമ്മുടെ നാട്ടിലെ
കോടതികളിൽ കേസുകൾ നീണ്ടു പോവുന്നതിനെയോ അല്ലെങ്കിൽ അവിടെ ഒരു ടൈം ട്രാവൽ സംഭവിച്ചു എന്നതിനെയോ ആവാം കാണിക്കുന്നത്


അവസാനമായി കണ്ണീരിനായി ദേവയാനിയെ പലകുറി ഉപദ്രവിച്ചിട്ടും കണ്ണീർ വരുന്നില്ല അവസാനം അപൂർണ്ണാനന്തൻ തൻ്റെ വെറുമൊരു തൂവൽ സ്പർശത്തിലൂടെ ഒരു കോപ്പ കണ്ണുനീർ എടുക്കുന്നതായും ചിത്രത്തിൽ കാണിക്കുന്നു എങ്കിൽ അവസാനം കണ്ണ് നീർ എടുത്തതിനു ശേഷം കാർപ്പെറ്റിൽ ദേവയാനി കിടക്കുന്നത് കാണിക്കുന്ന ഷോട്ടിൽ കണ്ണുനീർ നിൽക്കാതെ അവിടെ മുഴുവൻ ഒഴുകി കാർപെറ്റ് നനഞ്ഞതായും കാണിക്കുന്നുണ്ട്


🔻സ്ക്രീനിൽ എത്തുന്ന ഓരോ കഥാപാത്രങ്ങളും പ്രക്ഷകരിൽ നർമ്മമുണർത്തുന്നു കഥയിലെ കേന്ദ്ര കഥാപാത്രങ്ങളായ നിവിനും ആസിഫലിയും സ്ക്രീൻ പ്രസൻസ് കൊണ്ട് തങ്ങളുടെ റോളുകൾ ഗംഭീരമാക്കിയെങ്കിലും കഥയുടെ അവസാനം വരെ കോടതി മുറിയിൽ വിളയാടുന്നത്  സിദ്ദീഖും ലാലു അലക്സുമാണ് , ലാലിൻ്റെ രുദ്രമഹാവീര ഉഗ്രസേനനും ഗംഭീരമാണ്. മല്ലിക സുകുമാരന്റെ കലാദേവിയെന്ന കഥാപാത്രവും ഏറെ ചിരിയുണർത്തുന്നുണ്ട്.ഇവരെ കൂടാതെ വിജയ് മേനോൻ, മേജർ രവി, , , പദ്മരാജൻ രതീഷ്, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും തങ്ങളുടെ സാന്നിധ്യം മനോഹരമായി തന്നെ ചിത്രത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. 

🔻സാങ്കേതികപരമായും ഏറെ മികവു പുലർത്തുന്ന ചിത്രമാണ് ‘മഹാവീര്യർ’. മികച്ച ക്യാമറ മാൻ കൂടി ആയ എബ്രിഡ് ഷെയ്ൻ സംവിധായകൻ ആയപ്പോൾ  സ്വപ്നസമാനമായ വിഷ്വലുകൾ ഒരുക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് . ഇഷാൻ ചാബ്രയുടെ സംഗീതവും പശ്ചാത്തല സംഗീതവും ആസ്വാദനത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. എഡിറ്റിംഗ്, സൗണ്ട് ഡിസൈനിംഗ്, കലാസംവിധാനം, വസ്ത്രാലങ്കാരം തുടങ്ങി സിനിമയുടെ മറ്റു സാങ്കേതികത വശങ്ങളും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്.

പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് ‘മഹാവീര്യർ’ നിർമ്മിച്ചിരിക്കുന്നത്.

🔻അവസാനമായി പുതുമ തേടി പോവുന്ന പ്രേക്ഷകർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ചിത്രമാണ് മഹാ വീര്യർ Sun NXT എന്ന OTT പ്ലാറ്റ്ഫോമിൽ ഇപ്പൊൾ ചിത്രം available ആണ് എടുത്ത് പറയുന്നു Not Everyones Cup Of Tea കണ്ടിട്ട് മനസ്സിലാവാൻ ബുദ്ധിമുട്ടുള്ളവർ ഇത് വായിച്ച് കഴിയുമ്പോൾ ഒരിക്കൽ കൂടി കാണുന്നത് നല്ലതാവും..


 Duration;  2h 20m

OTT Platform : Sun NXT

My Rating : ★★★☆☆1/2

You Might Also Like

0 Comments