Diriliş: Ertuğrul (2014-2019)
February 19, 2023
🔻സീരിയസിലേക്ക് വരുമ്പോൾ തുർക്കിഷ് ആചാരങ്ങളും അനുഷ്ഠാനങ്ങളും പിൻ പറ്റി ജീവിക്കുന്ന "കയി" എന്ന തൂർക്കിഷ് ഗോത്രം അവിടെ "suleyman Sha " യുടെയും "Hayme Hatun" ൻ്റെയും മകനാണ് Ertugrul bey എന്ന് വിളിക്കുന്ന "Ertugrul"(Engin Altan Düzyatan) , Suleyman Shah യുടെ 3 മക്കളിൽ ഏറ്റവും കണിശക്കാരനും ശക്തനും ബുദ്ധി കൂർമ്മതയുള്ളവനുമാണ് Ertugrul , തൻ്റെ ശക്തിയും ബുദ്ധിയും ഉപയോഗിച്ച് തൻ്റെ സമൂഹത്തിന് വേണ്ടി തന്നെ വിശ്വസിക്കുന്നവർക്ക് തൻ്റെ ഇസ്ലാമിക രാജ്യത്തിന് വേണ്ടി പടപൊരുതി രാജ്യങ്ങൾ കീഴടക്കുന്നതാണ് സീരിയസിൻ്റെ മുഴുവൻ ഉള്ളടക്കം
🔻എന്നും തൻ്റെ രാജ്യത്തിനോടും തൻ്റെ ഗോത്ര സമൂഹത്തോടും ആൾപ്പുകൾ എന്ന് വിളിക്കുന്ന പടയാളികളോടും നീതിമാൻ ആണ് "Erturul Bey", Erturul ൻ്റെയും തൻ്റെ ഗോത്രത്തിൻ്റെയും കരുത്ത് തൻ്റെ ആൽപ്പുകൾ തന്നെയാണ് അവർ ഒരുമിച്ച് നിന്നാണ് ശത്രുക്കൾക്ക് എതിരെ പടവെട്ടി രാജ്യങ്ങളും കോട്ടകളും കീഴടക്കുന്നത് , Erturul ന് കൂട്ടായി സഹോദരങ്ങളെ പോലെ കാണുന്ന 3 പ്രധാന ആൽപ്പുകളും ഉണ്ട് തുർഗുത് (Cengiz Coskun) , ബാംസി ബോയ്റേക് (Nurettin Sönmez) , ദോആൻ (Cavit Çetin Güner) എന്നിവരാണ് അവർ , ഇവർ 4 പേരും ചേർന്ന് നടത്തുന്ന സാഹസികതകളും കീഴടക്കലുകളുമാണ് സീരിയസിൻ്റെ അടിസ്ഥാനം.
🔻തുർക്കിയുടെ മലനിരകളുടെ ദൃശ്യ ഭംഗിയും ശക്തമായ കഥയും രോമാഞ്ചം നൽകുന്ന BGM കൾ കൂടി ആയപ്പോൾ സീരിയസ് പ്രേക്ഷനകന് നൽകുന്ന അനുഭവം പറഞ്ഞറിയിക്കാൻ സാധിക്കാത്തത് ആണ് , തുർക്കിയിൽ സംപ്രേക്ഷണം ചെയ്തപ്പോൾ 5 സീസണുകളിലായിട്ട് 2.5 മണിക്കൂർ വീതമുള്ള 172 എപിസോടുകൾ ആയിരുന്നു പിന്നീട് അത് Netflix ഏറ്റെടുക്കുകയും 5 സീസണുകളിൽ ആയിട്ട് 45 മിനിറ്റുകൾ 448 എപിസോടുകളായി മാറി വലിയ ദൈർഘ്യമാണ് പുതുതായി കണ്ട് തുടങ്ങുന്നവരെ തളർത്തുന്ന ഒരേ ഒരു കാര്യം , പ്രേക്ഷകരെ ഇത്രയധികം സ്വാധീനിക്കുന്ന ഒരു സീരീസ് മിഡിൽ ഈസ്റ്റിൽ വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കാരണമായേക്കുമെന്ന ഭയത്തിൽ സൗദിയും ഈജിപ്തും പോലെയുള്ള രാജ്യങ്ങൾ ബാൻ ചെയ്തിട്ടുണ്ടെങ്കിൽ എന്തായിരിക്കും ആ സീരിയസിൻെറ റെയിഞ്ച് എന്ന് ആലോചിക്കാവുന്നതെയുള്ളൂ , ചരിത്ര കഥകളും സിനിമകളും ഇഷ്ടപ്പെടുന്നവർക്ക് കാണുവാൻ സമയം കൂടെ ഉണ്ടെങ്കിൽ ധൈര്യമായി തിരഞ്ഞെടുക്കാം നിരാശാരവുകയില്ല
Streaming Platform: Netflix
No of Season & Episode : 5 & 448 Episodes
My Rating : ★★★★☆
0 Comments