Turbo

May 24, 2024

Turbo (2024) Malayalam Review

 🔻 മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതി വൈശാഖ് സംവിധാനം ചെയ്ത് മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി നായക വേഷത്തിൽ എത്തുന്ന മാസ്സ് ആക്ഷൻ ചിത്രം, പൊതുവെ കൊമേഴ്സ്യൽ മാസ്സ് ആക്ഷൻ ചിത്രങ്ങളോട് താത്പര്യം ഇല്ലാത്ത ഒരു വ്യക്തി എന്ന നിലയിൽ എന്നെ ഈ സിനിമയിലേക്ക് ആകർഷിപ്പിച്ച പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളിൽ ഒന്നു ഉറപ്പായും മമ്മൂട്ടി തന്നെയാണ് അടുത്തത് മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് , അതിൻ്റെ പ്രധാന കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി മമ്മൂട്ടി കമ്പനി എന്ന ബ്രാൻഡ് വ്യത്യസ്ത ജോണറുകളിലായി മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ തന്നെയായിരുന്നു പതിവ് തെറ്റിച്ചിട്ടില്ല എന്ന് ആദ്യം തന്നെ പറയട്ടെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു അടിപൊളി മാസ്സ് ആക്ഷൻ ചിത്രം തന്നെയാണ് ടർബോ എന്ന് പറയാതെ ഇരിക്കാൻ വയ്യ , സാധാരണയായി കണ്ട് വരുന്ന ടിപ്പിക്കൽ മാസ്സ് ആക്ഷൻ ചിത്രങ്ങളുടെ കഥയാണ് എങ്കിൽ കൂടെയും ചിത്രത്തിൻ്റെ ജീവൻ എന്ന് പറയുന്നത് മമ്മൂട്ടിയുടെ പെർഫോമൻസ് തന്നെയാണ് ഈ പ്രായത്തിലും ഒരു തരത്തിലും ഒരു കുറവുകളും അദ്ദേഹം വരുത്തുന്നില്ല എന്നുള്ളത് ഏതൊരു പ്രേക്ഷകനെ പോലെയും എന്നെയും വല്ലാതെ അമ്പരപ്പിക്കുന്ന ഒന്നാണ് 

🔻കഥയിലേക്ക് വരുമ്പോൾ ഇടുക്കി ജില്ലയിലെ ചെറിയൊരു മലയോര ഗ്രാമത്തിൽ ഫോറിനേർസിനെ ട്രക്കിങ് ഒക്കെ കൊണ്ട് പോയി സാധാരണ ജീവിതം നയിക്കുന്ന ജോസ് എന്ന നായകൻ നാട്ടിൻ പുറത്തെ ജീവിതവും ചെറിയ ചെറിയ അടിപിടികളുമായി ജീവിതം നയിക്കുന്നു കൂട്ടുകാർക്കും നാട്ടുകാർക്കും പ്രിയപ്പെട്ട ജോസേട്ടായി, അങ്ങനെ ഇരിക്കെയാണ് നാട്ടിൽ ഉണ്ടാക്കിയ ഒരു ചെറിയ അടിപിടി കേസുമായി ബന്ധപ്പെട്ട് ജോസിന് നാട്ടിൽ നിന്നും ചെന്നൈയിലേക്ക് മാറി നിൽക്കേണ്ടി വരുന്നു , പ്രശ്നങ്ങൾ അവിടം കൊണ്ടും അവസാനിക്കുന്നില്ല ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങൾ ജോസിനെ വേട്ടയാടുന്നു ചെന്നൈയിൽ താൻ അനിയനെ പോലെ കണ്ട് സ്നേഹിച്ച ജെറി ചെന്ന് പെടുന്ന ഒരു പ്രശ്നത്തിൽ ജോസും ഭാഗമാവുന്നു താൻ ഇതുവരെ ഉണ്ടാക്കിയ അടിപിടി കേസുകൾ പോലെ അത്ര ചെറുതല്ല ഈ പ്രശ്നം എന്ന് ജോസ് തിരിച്ചറിയുന്നത് ഏറെ വൈകിയാണ് അവിടെ നിന്നുമുള്ള ജോസിൻ്റെ പ്രതികാരവും രക്ഷപ്പെടലുകളുമൊക്കെയാണ് ചിത്രം പറയുന്നത്

🔻 ടർബോ ജോസായി മലായത്തിൻ്റെ മഹാ നടൻ മമ്മൂട്ടിയാണ് വേഷമിടുന്നത് ഈ പ്രായത്തിലും അഭിനയത്തോടുള്ള ആർത്തി തന്നെയാണ് ഇത്തരം ചിത്രങ്ങൾ തിരഞ്ഞെടുക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന ഘടകം എന്ന് നിസംശയം പറയേണ്ടി വരുന്ന തരത്തിലും പ്രകടനങ്ങളാണ് ചിത്രത്തിലുടനീളം ചെയ്തു വെച്ചിരിക്കുന്നത് സിനിമയെ വേറൊരു തലത്തിലേക്ക് എത്തിക്കുന്ന ചിത്രത്തിൻ്റെ നെടും തൂൺ തന്നെയാണ് മമ്മുക്കയുടെ ജോസ് എന്ന കഥാപാത്രം , വെട്രിവേൽ ഷൺമുഖ സുന്ദരം എന്ന സൂപ്പർ വില്ലനായി എത്തുന്നത് കന്നഡ താരം രാജ് ബി ഷെട്ടിയാണ് , ഒന്നിനോടും ഭയമില്ലാത്ത ജോസിന് ഒത്ത എതിരാളി തന്നെയാണ് വെട്രിവേൽ, രാജ് ബി ഷെട്ടിയെ വേണ്ടവിധം കൃത്യമായി ഉപയോഗിക്കാൻ വൈശാഖിന് സാധിച്ചിട്ടുണ്ട് എന്നതിൽ ഒരു സംശയവുമില്ല പിന്നീട് എടുത്ത് പറയേണ്ടത് ബിന്ദു പണിക്കറിൻ്റെ റോസക്കുട്ടി എന്ന അമ്മ വേഷമാണ് ആരെയും പേടിയില്ലത്ത ജോസിന് ഈ ലോകത്ത് പേടിയുള്ള ഒരേ ഒരാളായ അമ്മായായി ബിന്ദു പണിക്കർ നർമ്മം പരത്തുന്നുണ്ട് , സുനിൽ അവതരിപ്പിച്ച ഓട്ടോ ബില്ല എന്ന കഥാപാത്രവും മികച്ചതായിരുന്നു ഇവരെ കൂടാതെ അഞ്ജന ജയപ്രകാശ്, കബീർ ദുഹാൻ സിംഗ്, ശബരീഷ് വർമ്മ , അലക്സാണ്ടർ പ്രശാന്ത്, ജോണി ആൻ്റണി , ദിലീഷ് പോത്തൻ , നിരഞ്ജന അനൂപ് , അബിൻ ബിനോ, ശ്രുതി സുരേഷ്, ആമിന നിജം തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിനുണ്ട് 

🔻സിനിമയുടെ പിന്നണിയിലേക്ക് വരുമ്പോൾ ആദ്യം പറയേണ്ട പേര് ക്രിസ്റ്റോ സേവ്യറിൻ്റെ തന്നെയാണ് ടർബോ ജോസിൻ്റെ പ്രകടനങ്ങൾക്ക് പുതു ജീവൻ നൽകുവാൻ ഓരോ തവണയും ക്രിസ്‌ടോയുടെ സ്കോറുകൾക്ക് സാധിച്ചിട്ടുണ്ട് , വിഷ്ണു ശർമ്മയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മതാണ് എഡിറ്റിംഗ് മിഥുൻ മാനുവലിൻ്റെ തിരക്കഥയിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് , വെയ്ഫറർ ഫിലിംസിൻ്റെ ബാനറിൽ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് 


🔻മുഴുവനായി പറയുമ്പോൾ ഇന്ത്യൻ സിനിമകളിൽ സാധാരണയായി കണ്ട് വരുന്ന സാധാരണ മാസ്സ് ആക്ഷൻ ചിത്രങ്ങളുടെ അതേ പ്ലോട്ട് തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത് , തിരക്കഥയിൽ പുതുമയൊന്നും തന്നെ മിഥുൻ മാനുവലിന് കൊണ്ടുവരാൻ സാധിച്ചില്ല എന്നതു ഒഴിച്ചാൽ രണ്ടര മണിക്കൂർ ആസ്വദിച്ച് ഒരു പവർ പാക്കെഡ് മാസ്സ് മൂവി ആസ്വദിക്കാൻ താല്പര്യം ഉണ്ട് എങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം തീയേറ്ററുകളിൽ തന്നെ ആസ്വദിക്കാൻ ശ്രമിക്കുക 



Genre : Action , Comedy 


Duration : 2h 35m 


My Rating : ★★★☆☆

You Might Also Like

0 Comments