Guruvayoor Ambalanadayil

May 18, 2024

 

Guruvayoor Amabalanadayil (2024) Review

🔻"ജയ ജയ ഹേ" എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച "വിപിൻ ദാസ്" എന്ന ഡയറാക്ടറുടെയൊപ്പം മലയാളി പ്രേക്ഷകർക്ക് എന്നും ഹിറ്റ് സിനിമകൾ മാത്രം സമ്മാനിച്ച് മുന്നേറുന്ന രണ്ടു യുവ നടന്മാരായ ബേസിൽ ജോസഫും പൃഥ്വിരാജും ഒരുമിച്ചു ഒരു കോമഡി ഫാമിലി എൻ്റർടെയിനർ വരുന്നു ഇത്രയും തന്നെ ധാരാളമായിരുന്നു മലയാളി പ്രേക്ഷകർക്ക് ടിക്കറ്റ് എടുക്കുവാൻ , ഫാമിലി കോമഡി എൻ്റർടെയ്നർ സിനിമകൾക്ക് ഏറ്റവും കൂടുതൽ ദാരിദ്ര്യം നേരിട്ട് കൊണ്ടിരിക്കുന്ന മലയാളം ഫിലിം ഇൻഡസ്ട്രിയിലേക്ക് ഒരു മികച്ച ആശ്വാസമായി തന്നെയാണ് ഈ ചിത്രം എത്തിയിരിക്കുന്നത് എന്ന് ആദ്യമേ തന്നെ പറയട്ടെ 1000 കോടി ക്ലബിലേക്ക് മാരത്തോൺ ഓട്ടം നടത്തിക്കൊണ്ടിരിക്കുന്ന മലയാളം ഫിലിം ഇൻഡസ്ട്രിയുടെ ഏറ്റവും ലേറ്റ്സ്റ് ആയിട്ടുള്ള എൻട്രി ആയിരിക്കും ഈ ചിത്രം എന്നതിൽ സംശയമില്ല 



STORYLINE

🔻 കഥയിലേക്ക് വരുമ്പോൾ ദുബായിലെ കോർപ്പറേറ്റ് കമ്പനിയിൽ ഉയർന്ന പൊസിഷനിൽ ജോലി ചെയ്തിരുന്ന വിനു രാമചന്ദ്രൻ തൻ്റെ കല്യാണത്തിനായി നാട്ടിലേക്ക് വരുകയാണ്, വിനു കല്യാണം കഴിക്കുന്നതാവട്ടെ മുൻകോപിയും കർക്കശക്കാരനുമായ ആനന്തൻ്റെ പെങ്ങളായ അഞ്ജലിയെയും , എല്ലാവരോടും ദേഷ്യത്തോടെ പെരുമാറുന്ന ആനന്തൻ ഈ ലോകത്ത് മറ്റാരക്കാളേറെ സ്നേഹിക്കുന്നത് തൻ്റെ അളിയനാവൻ പോകുന്ന വിനുവിനെയാണ് വിനുവിന് തിരിച്ചും അങ്ങനെ തന്നെയാണ് ഒരമ്മപെറ്റ സഹോദരങ്ങളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും സ്നേഹത്തോടെ മുന്നോട്ടു പോകുന്നവരാണ് ഇരുവരും തൻ്റെ പെങ്ങൾക്ക് വിനുവിനേക്കാൾ നല്ലൊരു പയ്യനെ ഇനി കിട്ടുകയില്ലെന്നും അവരുടെ കല്യാണം എത്രയും വേഗം നടക്കണമെന്നും ആത്മാർത്ഥമായി കരുതുന്ന അതേ ആനന്ദൻ തന്നെ കഥയുടെ രണ്ടാം പകുതിയിൽ ഒരിക്കലും ആ കല്യാണം നടക്കരുതെന്നു ആഗ്രഹിക്കുകയും അതിനു വേണ്ടി പല പണികൾ ഒപ്പിക്കുകയും ചെയ്യുന്നത് , അതിനുള്ള കാരണവും പിന്നീടുണ്ടാവുന്ന സംഭവ വികാസങ്ങളുമൊക്കെയാണ് ചിത്രത്തിന് ആസ്പദമായ കഥാ പശ്ചാത്തലം 


CAST & CREW

🔻വിനു രാമചന്ദ്രനായി ബേസിൽ ജോസഫ് തൻ്റെ സ്ഥിരം പാറ്റേണിൽ തിളങ്ങിയപ്പോൾ ആനന്ദൻ എന്ന മുൻകോപിയായി പൃഥ്വിരാജ് തൻ്റെ സ്ഥിരം പറ്റേണുകളും കംഫർട്ട് സോണും ഭേദിച്ച് കോമഡി എൻ്റർടെയ്നർ എന്ന ജോണറിൽ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത് ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ പൃഥ്വിരാജിൻ്റെ അഭിനയം ഒരു പക്ഷെ ചിത്രത്തിന് യോജിക്കില്ല എന്നുള്ള തരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നു എന്നാൽ അതിനെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് തൻ്റെ എക്സ്പീരിയൻസുകൊണ്ടും അഭിനയ മികവ് കൊണ്ടും വീണ്ടും താൻ ഒരു മികച്ച നടൻ തന്നെയാണ് എന്ന് പൃഥ്വിരാജ് ചിത്രത്തിലൂടെ തെളിയിക്കുകയാണ് , ആനന്തൻ്റെ അനിയത്തിയായ അഞ്ജലിയായി അനശ്വര രാജനും ഭാര്യയായ പാർവ്വതിയായി നിഖില വിമലും മികവുറ്റ പ്രകടനം തന്നെയാണ് കാഴ്ച വെച്ചത് , ഇവരെക്കൂടാതെ സിജു സണ്ണി, സാഫ് ബോയി, യോഗി ബാബു, ഇർഷാദ് , ജഗദീഷ്, ജോമോൻ ജ്യോതിർ,പി പി കുഞ്ഞികൃഷണൻ, കൗശിക് മേഹത്ത , നിവിൻ നായർ ,അമിത് മോഹൻ , അഖിൽ കവിയൂർ , ബൈജു, രേഖ തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിനുണ്ട് എല്ലാവരും അവരുടേതായ പ്രകടനങ്ങൾ കൊണ്ട് ഈ ചിരിയുടെ മാല പടക്കത്തിന് കൂടുതൽ പൊലിമ നൽകി 

🔻സിനിമയുടെ പിന്നണിയിലേക്ക് വരുമ്പോൾ ദീപു പ്രദീപാണ് ചിത്രത്തിൻ്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് , ചിരി പിടിപ്പിക്കുന്ന ദീപുവിൻ്റെ തിരക്കഥയ്ക്ക് നീരജ് രവിയാണ് ഛായഗ്രഹണത്തിലൂടെ ജീവൻ നൽകിയത് , ഒപ്പം ജോണി കുട്ടിയുടെ എഡിറ്റിങ്ങും അങ്കിത് മേനേനോൻ്റെ സംഗീതവും കൂടി ചേർന്നപ്പോൾ സിനിമ മറ്റൊരു തലത്തിലേക്ക് എത്തി എന്നുള്ളത് പറയാതെ ഇരിക്കുവാൻ സാധിക്കില്ല E4 Entertainment and Prithviraj Productions എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ ,മുകേഷ് ആർ മെഹ്ത , സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്


🔻മുഴുവനായി പറയുമ്പോൾ തുടക്കം മുതൽ തന്നെ പ്രേക്ഷകരെ ചിരിയിൽ ആഴ്ത്തുന്നുണ്ട് ചിത്രം ചിലയിടങ്ങളിൽ മാത്രം എവിടെയൊക്കെയോ അനുഭവപ്പെട്ട ചെറിയ വലിച്ചു നീട്ടലുകൾ ഒഴിവാക്കിയാൽ എല്ലാം മറന്ന് ആസ്വദിക്കുവാൻ മലയാള സിനിമയിൽ നിന്നും വീണ്ടുമൊരു ഫൺ പാക്ക്ഡ് കോമഡി എൻ്റർടെയ്നർ പിറന്നിരിക്കുന്നു എന്ന് പറയേണ്ടി വരും, ഈ അവധിക്കാലത്ത് കുടുംബത്തോടൊപ്പം എല്ലാം മറന്ന് സന്തോഷിച്ച് ഒരു ചിത്രം കാണുവാൻ ആഗ്രഹിക്കുന്നു എങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം നിരാശരവേണ്ടി വരില്ല , മലയാള സിനിമയുടെ വിജയ ചിത്രങ്ങളുടെ പട്ടികയിലേക്ക് ചിത്രം ഇടം പിടിക്കും എന്നതിൽ സമശയമില്ല തിയറ്ററുകളിൽ തന്നെ ആസ്വദിക്കുവാൻ ശ്രമിക്കുക



Genre : Comedy Drama 


Duration : 2h 14m 


My Rating : ★★★☆☆




You Might Also Like

0 Comments