Perilloor Premier League

January 06, 2024

 

Perilloor Premier League TV Series- 2024

🔻 ചിരിയുടെ പൂരം തീർത്ത് ഒരു വെബ് സീരീസ് , ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം ദീപു പ്രദീപ് എഴുതി നവാഗതനായ പ്രവീൺ ചന്ദ്രൻ സംവിധാനം ചെയ്ത മലയാള സിനിമ ലോകത്ത് നിന്നുമുള്ള മൂന്നാമത്തെ വെബ് സീരീസ് ആണ് " Perilloor Premier League" ഒരു കുടുംബ പ്രേക്ഷകന് ഒരു സിനിമയിൽ അല്ലെങ്കിൽ ഒരു സീരിസിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാമോ അതെല്ലാം ഇവിടെ തയ്യാർ ആണ് അത്രത്തോളം നർമ്മം കലർത്തി ചിരിപ്പിച്ചും അതിനോടൊപ്പം ചിന്തിപ്പിച്ചും ലളിതമായി കഥ പറഞ്ഞു പോകുന്ന ഒരു ചെറിയ സീരീസാണിത് 


Perilloor Premier League Season 1(2024) Review

🔻കഥയിലേക്ക് വരുമ്പോൾ പേരില്ലൂർ എന്ന് പേരുള്ള കേരളത്തിൻ്റെ ഏതോ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഫിക്ഷണൽ ഗ്രാമം ഫിക്ഷണലോ?? അതെന്താ അങ്ങനെ എന്ന് ചോദിക്കാൻ വരട്ടെ!!! അത്രയ്ക്കും വിചിത്രമാണ് അവിടവും അവിടുത്തെ നാട്ടുകാരും മണ്ടന്മാരും സർവോപരി വിദ്യാഭ്യാസം തീരെയില്ലാത്തവരുമായ ഒരു ജനത കാല കാലങ്ങളായി അവിടുത്തെ പഞ്ചായത്ത് പ്രസിഡൻ്റാണ് പീതാംബരൻ അങ്ങനെ പേരില്ലൂരിലേക്ക് വീണ്ടുമൊരു പഞ്ചായത്ത് ഇലക്ഷൻ വരുകയാണ് എന്നാൽ ചില പ്രത്യേക കാരണങ്ങൾ കൊണ്ട് പീതാംബരന് ഇലക്ഷനിൽ നിൽക്കുവാൻ സാധിക്കാതെ വരുന്നു അധികാര മോഹിയും അഴിമതി കാരനുമായ പീതാംബരൻ തൻ്റെ സ്ഥാനം നഷ്ടപ്പെടാതെ ഇരിക്കുവാനും തൻ്റെ എതിർ പാർട്ടികാരനായ കേമൻ സോമനെ തോൽപ്പിക്കുവാനും വേണ്ടി തൻ്റെ അനന്തരവളായ മാളവിക പുരുഷോത്തമനെ പേരില്ലൂറിൻ്റെ സ്ഥാനാർത്ഥിയായി കൊണ്ട് വരുന്നു എന്നാൽ മാളവിക ആവട്ടെ സർവ്വോപരി വിദ്യാ സമ്പന്നയും ബിരുദാനന്തര ബിരുദമൊക്കെ കഴിഞ്ഞു ഒരു PHD യൊക്കെ മോഹം കണ്ട് നടക്കുന്ന ഒരു പെൺകുട്ടി , രാഷ്ട്രീയത്തോടും അധികാരത്തോടും താൽപര്യം തീരെയില്ലാഞ്ഞിട്ടും പിതൃ സ്ഥാനീയനായ മാമൻ്റെ നിർബന്ധത്തിന് വഴങ്ങി ആ സ്ഥാനാർഥിത്വം ഏറ്റെടുക്കേണ്ടി വരുന്നു മാലവികയ്ക്ക് ആകെ ആശ്വാസമായിയുള്ളത് തൻ്റെ ശ്രീക്കുട്ടേട്ടനാണ്

ശ്രീക്കുട്ടൻ അഥവാ മാമ്പട്ട ശ്രീക്കുട്ടൻ പേരില്ലൂരിലെ പ്രവാസികളിൽ ഒരാളായ ശ്രീക്കുട്ടൻ തൻ്റെ ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നത് തന്നെ കല്യാണം കഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് അങ്ങനെ പെണ്ണ് കാണലുകൾ തകൃതിയായി നടക്കുകയും അതിൻ്റെയിടയിൽ മാളവികയെയും പെണ്ണ് കാണുന്നു പറഞ്ഞ് വന്നപ്പോഴാണ് മാളവികയക്ക് മനസ്സിലായത് തന്നെ പെണ്ണ് കാണുവാൻ വന്ന ശ്രീക്കുട്ടൻ കുഞ്ഞിലെ മുതൽക്ക് താൻ മനസ്സിൽ കൊണ്ടു നടക്കുന്ന തൻ്റെ ശ്രീക്കുട്ടേട്ടനാണ് എന്ന് ശ്രീക്കുട്ടൻ്റെ പെണ്ണായി അതിലുപരി പേരില്ലൂരിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റായി ശ്രീക്കുട്ടൻ്റെ ജീവിതത്തിലേക്ക് കയറി ചെല്ലുന്നത് സ്വപ്നം കണ്ടിട്ടാണ് മാളവിക പ്രധാനമായും സ്ഥാനാർഥിത്വം ഏറ്റെടുക്കുന്നത് എന്നാൽ ശ്രീക്കുട്ടനാവട്ടെ ഒരു മുട്ടൻ പണി എന്ന പോലെ മാളവികയെ ഇഷ്ടമായില്ല എന്ന് അറിയിക്കുന്നു , അത് മാളവികയുടെ ജീവിതത്തെ മാറ്റി മറിക്കുന്നു താൻ ഒരു ഊരാ കുടുക്കിലേക്കാണ് ചെന്ന് പെടാൻ പോവുന്നത് എന്നറിയാതെ മാളവിക രണ്ടും കൽപ്പിച്ച് പേരുല്ലൂരിലേക്ക് പേരുല്ലൂരുകാരുടെ ഹൃദയത്തിലേക്ക് പഞ്ചായത്ത് പ്രസിഡൻ്റായി എത്തുന്നു പിന്നീട് അവിടെ നടക്കുന്ന സംഭവ വികാസങ്ങളും അവിടുത്തെ നാട്ടുകാർ കൊടുക്കുന്ന പണികളും അത് ശ്രീരാമൻ്റെയും മാളവികയുടെയും ജീവിതങ്ങളെ എങ്ങനെ മാറ്റി മറിക്കുന്നു എന്നുള്ളതൊക്കെയാണ് ഈ സീരിസിൻ്റെ സാരാംശം 


🔻 പേരുല്ലൂരുകാരുടെ പ്രസിഡൻ്റായ മാളവികയായി നിഖില വിമൽ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ , മാമ്പട്ട ശ്രീക്കുട്ടനായി സണ്ണി വെയ്ൻ തൻ്റെ ഭാഗം ഗംഭീരമാക്കി എടുത്ത് പറയേണ്ടത് അഴിമതിക്കാരനായ മുൻ പ്രസിഡൻ്റായി അഭിനയിച്ച വിജയ് രാഘവൻ്റെ പ്രകടനം ആണ് അദ്ദേഹം എപ്പോഴത്തെയും പോലെ തൻ്റെ പ്രകടനം മികവുറ്റതാക്കി , കേമൻ സോമനായി അശോകനും സൈക്കോ ബാലചന്ദ്രനായി അജു വർഗീസും തിരുവാണം ബാബുവായി അദ്രി ജോ യും തങ്ങളുടെ പ്രകടനം കൊണ്ട് സീരിസിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു ഇവരെക്കൂടാതെ കുമാർ സേതു ,അരുൺ പ്രതീപ് , പീ.പീ കുഞ്ഞികൃഷ്ണൻ , ഗോപിക രമേശ് , അബിൻ ബിനോ, സജിൻ ചെറുകയിൽ, ശരത് സഭ, തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിനുണ്ട് 


🔻മുജീബ് മജീദ് ആണ് സീരിസിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് E4 എൻ്റർെയ്ൻമെൻ്റിൻ്റെ ബാനറിൽ മുകേഷ് ആർ മെഹ്ത യും C.V സരതിയും ചേർന്നാണ് സീരീസ് നിർമ്മിച്ചിരിക്കുന്നത് , അനൂപ് V ശൈലജയാണ് സീരിസിൻ്റെ ചായ ഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് 



🔻മുഴുവനായി പറയുമ്പോൾ ഫൺ പാക്കെഡ് ആയുള്ള ഒരു മുഴുനീള കോമഡി എൻ്റർട്ടൈനരാണ് സീരീസ് ഫാമിലിയുമായി ഒരു സീരീസ് കാണുവാൻ താല്പര്യപ്പെടുന്നു എങ്കിൽ തീർച്ചയായും തിരഞ്ഞെടുക്കാം ഏഴ് എപ്പിസോഡുകൾ മാത്രമുള്ള സീരീസ് ഇപ്പൊൾ OTT പ്ലാറ്റ്ഫോമായ Disney Plus Hotstar യിൽ സംപ്രേക്ഷണം ചെയ്യുന്നു 



Genre : Comedy , Drama 


No: Of Episodes : 7 


Streaming Platform : Disney Plus Hotstar 



My Rating : ★★★☆☆ 1/2

You Might Also Like

0 Comments