Captain Miller
January 15, 2024
🔻സത്യ ജ്യോതി ഫിലിംസിൻ്റെ ബാനറിൽ അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് തീയേറ്ററുകളിൽ എത്തിയ വാർ ആക്ഷൻ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ , പ്രഖ്യാപന സമയം മുതൽ തന്നെ ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിച്ച ചിത്രമാണിത് പ്രതീക്ഷകൾക്ക് ഊന്നൽ നൽകിയത് ചിത്രത്തിൻ്റെ പ്രധാന ആകർഷണമായ തമിഴിലെ മികച്ച മുൻ നിര നടന്മാരിൽ ഒരാളായ ധനുഷ് തന്നെയാണ് തൻ്റെ നൽപ്പത്തിയേഴാമത്തെ ചിത്രമായ മില്ലറിൽ ജാതീയതയാൽ അടിച്ചമർത്തപ്പെട്ട ഒരു ജനവിഭാഗത്തിൻ്റെ നായകനായി നെറികെട്ട അധികാര വർഗ്ഗത്തിൻ്റെ പേടി സ്വപ്നമായിയാണ് ധനുഷ് എത്തുന്നത് സമാന ആശയങ്ങൾ പറയുന്ന ഇതേ രാഷ്ട്രീയമുള്ള ധനുഷിൻ്റെ മറ്റു ചിത്രങ്ങളായ കർണ്ണൻ , അസുരൻ തുടങ്ങിയവയിലേക്ക് ഒന്ന് കൂടെ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു
CAPTAIN MILLER Movie Story
🔻സിനിമയിലെ പോസിറ്റീവ് വശങ്ങളെ പറ്റി പറയുമ്പോൾ ചിത്രത്തിൽ സ്ത്രീകൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട് ഇവിടെ തങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നവർക്ക് എതിരെ അവരും തോക്കുകൾ ചൂണ്ടുന്നുണ്ട് സ്ത്രീകൾ മാറ്റി നിർത്തപ്പടുവാൻ ഉള്ളവർ അല്ല എന്നൊരു ആശയം സിനിമയിൽ മുന്നോട്ട് വയ്ക്കുന്നുണ്ട്, കൂടാതെ ഇന്ത്യൻ സിനിമകളിൽ കാണുന്ന ക്ലീഷെ പ്രണയ സീനുകൾ സിനിമയിൽ തീരെ ഇല്ല എന്നുള്ളത് എടുത്ത് പറയേണ്ടത് തന്നെയാണ് നായകൻ്റെ ഉള്ളിലെ ജ്വാല പൂർണ്ണമായി പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ഇത് വളരെ അധികം സഹായിച്ചിട്ടുണ്ട്, പിന്നീട് എടുത്ത് പറയേണ്ടത് ചിത്രത്തിൻ്റെ സങ്കേധിക വശങ്ങളെ പറ്റിയാണ് G.V Prakash Kumar ൻ്റെ സ്കോറുകൾ ഓരോന്നും ചിത്രത്തിനെ വേറെ ഒരു തലത്തിലേക്ക് എത്തിക്കുവാൻ സഹായകമായിട്ടുണ്ട് അത് പോലെ തന്നെ ശ്രേയസ് കൃഷ്ണയുടെ cinematography ചിത്രത്തിലെ ഓരോ സീനുകൾക്കും പുതു ജീവൻ നൽകുവാൻ കഴിഞ്ഞുണ്ട് സങ്കേധിക മികവിൽ എന്ത് കൊണ്ടും മികച്ച ഒരു ചിത്രം തന്നെയാണിത്
ഇതൊക്കെ പറയുമ്പോഴും എവിടെയാണ് സംവിധായകനും ചിത്രത്തിനും പിഴച്ചത്?? ചിത്രത്തെ പറ്റി പറയുമ്പോൾ 5 അധ്യായങ്ങളായി വിഭജിച്ച് നോൺ ലീനിയറായി കഥ പറയുന്ന ഒരു രീതിയാണ് ചിത്രത്തിനുള്ളത് അത് പ്രേക്ഷകരെ വല്ലാതെ മടുപ്പിക്കുന്നുണ്ട് കൂടാതെ വളരെ ആവറേജ് ആയുള്ള സ്റ്റോറി ലൈനും ചിത്രത്തിൻ്റെ വലിയൊരു പോരായ്മയാണ് ഇതൊന്നും കൂടാതെ ആവശ്യമില്ലാത്ത ചിത്രത്തിൻ്റെ ദൈർഘ്യം ശരിക്കും മടുപ്പുളവാക്കുന്നുണ്ട്, ഇതേ രാഷ്ട്രീയം പറയുന്ന ധനുഷിൻ്റെ മൂന്നാമത്തെ സിനിമയാണിത് ഈ ഒരു റിപ്പീട്ടൻസിയും ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് മടുപ്പ് തോന്നിച്ചു
🔻മുഴുവനായും പറയുമ്പോൾ സാങ്കേധികവിദ്യയാൽ മികച്ച വളരെ ആവറേജ് ആയുള്ള സ്റ്റോറി ലൈൻ ഉള്ള ഒരു വാർ ആക്ഷൻ ചിത്രമാണിത് മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മുഴുവനും എൻ്റെ വ്യക്തിഗത അഭിപ്രായമാണ് ഓരോരുത്തരുടെയും ഇഷ്ടങ്ങളും താൽപര്യങ്ങളും വ്യത്യസ്ഥമാണ് അത് കൊണ്ട് തീയറ്ററുകളിൽ തന്നെ ആസ്വദിക്കാൻ ശ്രമിക്കുക
Genre : Action , Thriller
Duration : 2h 45m
My Rating : ★★☆☆☆1/2
0 Comments