Leo
October 20, 2023
🔻"Lokesh Kanakaraj" ഈ ഒരൊറ്റ പേര് തന്നെയായിരുന്നു ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണം , പറഞ്ഞ് മടുത്ത പ്ലോട്ടുകളിൽ പോലും തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച് ആസ്വാദകരെയും സിനിമയെയും മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ കെൽപ്പുള്ള സൗത്ത് ഇന്ത്യയിലെ തന്നെ മുൻ നിര സംവിധായകരിൽ ഒരാൾ, കൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താര മൂല്യമുള്ള വിജയിയെ പോലെ ഒരു നടനും ഈ ഒരു കോംബോ തന്നെ ധാരാളമായിരുന്നു തീയേറ്ററുകൾ പൂര പറമ്പാകുവാൻ പക്ഷേ ഇത്രയും നാൾ കെട്ടി പടുത്ത ഹൈപ്പിന് ഈ സിനിമ മുതൽ ആണോ ?? എന്ന ചോദ്യത്തിന് അല്ല എന്ന് തന്നെയാണ് ഉത്തരം ,അതിഗംഭീരമായി കഥ പറഞ്ഞ ആദ്യ പകുതിയും ഏറെ പ്രതീക്ഷകൾ ആരാധകർക്ക് നൽകി ആവറേജ് ആയി മാറിയ രണ്ടാം പകുതിയുമാണ് ചിത്രത്തിനുള്ളത്
🔻ഹിമാചൽ പ്രദേശിലെ ഒരു സാധാരണ ഗ്രാമത്തിൽ അനിമൽ റസ്ക്യുവറും കോഫി ഷോപ്പ് ഉടമയുമാണ് പാർത്ഥിപൻ , താനും തൻ്റെ ചെറിയ കുടുംബവും ആ ഗ്രാമത്തിൽ തന്നെയാണ് താമസവും അങ്ങനെ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിച്ചു കൊണ്ടിരുന്ന പാർത്ഥിയുടെ ജീവിതത്തിൽ അപ്രത്യക്ഷമായി ഒരു സംഭവം ഉണ്ടാവുകയും അതോട് കൂടെ അയാൾ ആ നാട്ടിലെ ചെറിയൊരു ഹീറോ ആയി മാറുകയും ചെയ്യുന്നു എന്നാൽ ആ ഒരു സംഭവം പാർത്ഥിയുടെയും കുടുംബത്തിൻ്റെയും ജീവിതം തന്നെ മാറ്റിമറിക്കുന്നു 20 വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ ലിയോ ദാസ് ആണ് എന്ന സംശയത്തോടെ പാർത്ഥിയെ അന്വേഷിച്ചു ദാസ് ആൻഡ് കോ എന്ന പുകയില മാഫിയ തലവൻ ആൻ്റണി ദാസ് ഹിമാചലിൽ എത്തുന്നതോടെ സിനിമ വേറെ ഒരു തലത്തിലേക്ക് എത്തുന്നു തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളും ആരാണ് ലിയോ ദാസ് ? പാർത്ഥിപനും ലിയോ ദാസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?? ആൻ്റണി ദാസും സഹോദരൻ ഹെറാൾഡ് ദാസും എന്തിനാണ് ലിയോയെ അന്വേഷിച്ച് നടക്കുന്നത് തുടങ്ങി ഒട്ടനവധി ചോദ്യങ്ങളുടെ ഉത്തരമാണ് സിനിമയുടെ സാരാംശം
🔻പാർത്ഥിപൻ എന്ന സാധാരണക്കാരൻ കോഫി ഷോപ്പ് ഉടമയായി തമിഴ് സൂപ്പർ സ്റ്റാർ ദളപതി വിജയ് അവിസ്മരണീയമായ പ്രകടനമാണ് കാഴ്ച വെച്ചത് അദ്ദേഹത്തിൻ്റെ സ്ഥിരമായുള്ള പല മാനറിസങ്ങളിൽ നിന്നും വിട്ടു നിന്നു കൊണ്ട് തികച്ചും ഒരു പുതിയ വിജയിയെ സിനിമയിൽ കാണുവാൻ സാധിച്ചു എന്നുള്ളത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ് , പാർത്ഥിപൻ്റെ ഭാര്യയായ സത്യയായി തൃഷ മികച്ച അഭിനയം കാഴ്ചവെച്ചു അവരുടെ ആ കോംബോ നല്ലത് പോലെ വർക്ക് ആയി , പിന്നീട് എടുത്ത് പറയേണ്ടത് പാർത്ഥിപൻ്റെ മകനായി അഭിനയിച്ച മലയാളത്തിൻ്റെ സ്വന്തം മാത്യൂസിൻ്റെ പ്രകടനം ആണ് മാത്യൂസ് തൻ്റെ റോൾ മികവുറ്റതാക്കി , ഹറോൾഡ് ദാസ് എന്ന വില്ലനായി അർജുൻ തൻ്റെ മികവാർന്ന പ്രകടനം കാഴ്ചവെച്ചപ്പോൾ ആൻ്റണി ദാസായി സഞ്ജയ് ദത്ത് ഒപ്പം പിടിച്ചു നിന്നൂ ഇവരെ കൂടാതെ ബാബു ആന്റണി, ഗൗതം വാസുദേവ മേനോന്, പ്രിയ ആനന്ദ്, മൻസൂർ അലിഖാൻ തുടങ്ങിയ വലിയൊരു താര നിര ചിത്രത്തിനുണ്ട് അതിൽ തന്നെ ബാബു ആൻ്റണി, പ്രിയ ആനന്ദ് , മൻസൂർ അലി ഖാൻ തുടങ്ങിയവർ ചിത്രത്തിൽ മിസ്സ് കാസ്റ്റ് ആയി അനുഭവപ്പെട്ടു
🔻സിനിമയുടെ മറ്റൊരു പ്രധാന ആഘർഷണം ചിത്രത്തിൻ്റെ ഗ്രാഫിക്സ് തന്നെയാണ് ചുരുങ്ങിയ ബജറ്റിൽ നിന്ന് കൊണ്ട് ഇത്രയും മനോഹരമായ വിഷ്യലുകൾ ഒരുക്കിയതിന് ഗ്രാഫിക്സ് ടീം വലിയൊരു കയ്യടി അർഹിക്കുന്നു ഹൈനയുടെ ഉൾപ്പടെയുള്ള സീനുകൾ മികച്ചത് തന്നെയാണ് എന്നാലും എനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ട്ടപ്പെട്ടത് ഇൻ്റർവെൽ ബ്ലോക്കിലെ കാർ ചേസിങ് സീനുകൾ ആയിരുന്നു , ചിത്രത്തിൻ്റെ സംഗീതം സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ ഏറ്റവും ഡിമാൻഡ് ഉള്ള സംഗീത സംവിധായകനും ഒരാളായ അനിരുദ്ധ് ആണ് സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ അനിരുദ്ധിൻ്റെ സ്കോറുകൾക്ക് ഇപ്പ്രാവശ്യം സാധിച്ചു എന്ന് എനിക്ക് തോന്നുന്നില്ല എങ്കിലും bad ass പോലുള്ളവ സിനിമ കണ്ട് ഇറങ്ങിയ ഒരു പ്രേക്ഷകൻ്റെ കാതിൽ നിന്നും മായില്ല എന്നിനുറപ്പുള്ളതാണ് , ഹിമാചലിന്റെ തനതായ ഭംഗിയൊപ്പിയെടുക്കുകയും ഒപ്പം ആക്ഷൻ രംഗങ്ങളുടെ തീവ്രത ചോരാതെ ഫ്രെയിമുകൾ ഒരുക്കുകയും ചെയ്ത മനോജ് പരമഹംസയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം , സംഘട്ടന രംഗങ്ങൾക്ക് ഒത്തിരിയെറെ പ്രാധാന്യമുള്ള സിനിമയിൽ കഥയ്ക്ക് അനുയോജ്യമായ രീതിയിൽ കണ്ണഞ്ചിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് അൻപറിവു സഹോദരങ്ങളാണ്.
🔻അതിമനോഹരമായ ആദ്യ പകുതി ഫോളോ ചെയ്യുവാൻ രണ്ടാം പകുതിക്ക് സാധിച്ചില്ല എന്നുള്ളത് തന്നെയാണ് ചിത്രത്തിൻ്റെ പോരായ്മയും മുഴുവനായി പറയുമ്പോൾ ഒരു തവണ കണ്ടിരിക്കാവുന്ന ഒരു ആവറേജ് സിനിമയാണ് Leo കുറച്ചു കൂടി മികച്ച ദൃശ്യാനുഭവം കിട്ടുവാൻ ചിത്രം തീയേറ്ററുകളിൽ തന്നെ ആസ്വദിക്കാൻ ശ്രമിക്കുക ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവും എന്നുള്ള രീതിയിൽ തന്നെയാണ് ചിത്രം അവസാനിച്ചിരിക്കുന്നത്Duration : 2Hr 39m
Genre : Action , Adventure
My Rating : ★★☆☆☆1/2
2 Comments
Kok annan kazhinjal pinne Nas annana....
ReplyDelete😂😂
Delete