RDX

August 30, 2023

RDX Malayalam Movie

 🔻Promising ആയിട്ടുള്ള ഒരു കാസ്റ്റിംഗോ, എന്തിന് പ്രതീക്ഷ നൽകുന്ന ഒരു ട്രെയിലർ പോലുമില്ലാതെ ഒരു ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നു , ഒരു സിനിമ വിജയിക്കണമെങ്കിൽ വമ്പൻ പ്രൊമോഷനുകളുടെ ആവശ്യം ഒന്നും തന്നെയില്ല മറിച്ച് സിനിമ നന്നായാൽ മതി എന്ന് ഒരിക്കൽ കൂടെ മലയാളി പ്രേക്ഷകർ തെളിയിച്ചിരിക്കുന്നു , ഒരു ഫെസ്റ്റിവൽ സീസണിൽ പ്രേക്ഷകർക്ക് ഇതിലും മികച്ചൊരു ദൃശ്യ വിരുന്ന് കിട്ടാനില്ല എന്ന് പറയേണ്ടി വരുന്ന വിധമുള്ള ഒരു ഗംഭീര ആക്ഷൻ ചിത്രമാണ് Nahas Hidhayath എന്ന പുതുമുഖ ഡയറക്ടർ ഒരുക്കി വെച്ചിരിക്കുന്നത് , തൻ്റെ ആദ്യ ചിത്രത്തിലൂടെ തന്നെ തൻ്റെതായോരു സ്ഥാനം നഹാസിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട് , 

🔻റോബർട്ട് , ഡോണി, എന്നിവർ ഒരു കുടുംബത്തിലെ അംഗങ്ങളും സഹോദരങ്ങളുമാണ് , ഇരുവരുടെയും ഉറ്റ ചങ്ങാതിയും സന്തത സഹചാരിയുമാണ് സേവിയർ മൂവരും സേവിയറിൻ്റെ അച്ഛൻ്റെ കീഴിൽ കാലങ്ങളായി കരാട്ടെ പ്രാക്ടീസ് ചെയ്തു വരുന്നു , അങ്ങനെ യൗവ്വനത്തിൻ്റെതായ കറക്കങ്ങളും ചെറിയ അടിപിടികളുമൊക്കെയായി മൂവരുടെയും ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് റോബർട്ടിൻ്റെ ജീവിതത്തിലേക്ക് മിനി കടന്നു വരുന്നത് , തുടരുന്നുണ്ടാകുന്ന ചില സംഭവ വികാസങ്ങൾ റോബർട്ടിനെ നാട്ടിൽ നിന്നും മാറ്റി നിർത്തേണ്ട ഒരു സാഹചര്യം സൃഷ്ടിക്കുന്നു , അത് മൂന്ന് പേരുടെയും ജീവിതത്തെ വല്ലാതെ ബാധിക്കുന്നു RDX അഥവാ Robert, Dony , Xavier എന്ന ആ ഒരു ഗ്രൂപ്പിനെ താൽകാലികമായി പിരിയ്ക്കുന്നു 

റോബർട്ട് മാറി നിന്നിട്ടും പുതിയ പ്രശ്നങ്ങൾ ഉണ്ടാവുന്നതല്ലാതെ പ്രശ്നങ്ങൾക്ക് ഒരു അവസാനം ഉണ്ടാവുന്നില്ല അങ്ങനെ കുടുംബത്തെ മുഴുവൻ ബാധിക്കുന്ന ഒരു വലിയ പ്രശ്നം തീർക്കുവാൻ റോബർട്ട് തിരിച്ച് വരുകയും RDX എന്ന ഗ്രൂപ് വീണ്ടും തിരിച്ച് ഒന്നിക്കുനതാണ് സിനിമയുടെ കഥാ പശ്ചാത്തലം 

🔻റോബർട്ടായി ഷൈൻ നിഗം മികച്ച പെർഫോമൻസ് കാഴ്ചവെച്ചപ്പോൾ , സ്ഥിരം ആക്ഷൻ ഇടി പടങ്ങളിൽ തൻ്റേതായ പ്രകടനം കാഴ്ച വെക്കുന്ന ആൻ്റണി വർഗീസ് ഡോണിയായി RDX യിലും തൻ്റെ റോൾ മികച്ചതാക്കി പക്ഷേ പെർഫോർമൻസ് കൊണ്ടും മെയ് വഴക്കം കൊണ്ടും ശെരിക്കും ഞെട്ടിച്ചത് നീരജ് മാധവായിരുന്നൂ , സേവ്യർ എന്ന കഥാപാത്രമാവാൻ നീരജ് എടുത്ത effort ചിത്രത്തിലുടനീളം പ്രേക്ഷകർക്ക് കാണുവാൻ സാധിച്ചു , പിന്നെ അഭിനയം കൊണ്ട് അൽഭുതപ്പെടുത്തിയത് പോൾസൺ എന്ന വില്ലൻ വേശം ചെയ്ത വിഷ്ണു അഗ്സ്ത്യ എന്ന നടനായിരുന്നു വിഷ്ണുവിൻ്റെ പോൾസൺ എന്ന വേഷം വലിയൊരു കയ്യടി അർഹിക്കുന്നുണ്ട്ഇവരെ കൂടാതെ ബാബു ആന്റണി, ഐമ റോസ്മി സെബ്യാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്


🔻മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സംഘട്ടന രംഗങ്ങളാണ് ചിത്രത്തിലുള്ളത് , അതിൻ്റെ മുഴുവൻ ക്രെഡിറ്റും കെ.ജി.എഫ്, ബീസ്റ്റ്, വിക്രം തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടന സംവിധാനം ചെയ്ത ആൻപറിവ് എന്ന പേരിൽ അറിയപ്പെടുന്ന തമിഴ് സഹോദരങ്ങൾക്കാണ് , പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾക്ക് ഭംഗി കൂട്ടാൻ സാം സി എസിൻ്റെ സ്കോറുകൾ കൂടെ ആയപ്പോൾ സിനിമ ശെരിക്കും ആസ്വാദനത്തിൻ്റെ വേറെ ഒരു തലത്തിലേക്ക് എത്തി 

🔻മുഴുവനായി പറയുമ്പോൾ ഈ ഒരു ഫെസ്റ്റിവൽ സീസണിൽ എല്ലാം മറന്ന് ആഘോഷിച്ച് ഒരു മുഴുനീള ആക്ഷൻ സിനിമ കാണണം എന്നുണ്ട് എങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം നിരാശരാവണ്ടി വരില്ല , ചിത്രം തീയറ്ററിൽ തന്നെ കാണുവാൻ ശ്രമിക്കുക കാരണം 5.5 സ്ക്രീനിൽ നിങ്ങൾക്ക് ഒരിക്കലും ഈ സിനിമയുടെ മുഴുവൻ ഫീലും കിട്ടിയെന്ന് വരില്ല 


Duration : 2h 31m


Genre : Action , Thriller 


My Rating : ★★★★☆

You Might Also Like

0 Comments