Jailer
August 11, 2023🔻തുടർ പരാചയങ്ങൾ തൻ്റെ കരിയറിന് തന്നെ വെല്ലുവിളിയാകും എന്ന രീതിയിൽ നെൽസൺ എന്ന ഡയറക്ടർ അധഃപതിച്ചപ്പോൾ പ്രേക്ഷകർക്ക് ഒട്ടും പ്രതീക്ഷയില്ലാതെ ലഭിച്ച ഒരു ഗംഭീര സിനിമയാണ് "jailer" ഒറ്റ വാക്കിൽ അങ്ങനെ തന്നെ വിശേഷിപ്പിക്കേണ്ടി വരും കൂടെ രജനികാന്ത് എന്ന് സൂപ്പർ സ്റ്റാറിൻ്റെ ഗംഭീര പ്രകടനം കൂടെയായപ്പോൾ തീയറ്ററുകൾ ഇളക്കി മറിക്കുവാൻ സിനിമയ്ക്ക് നിഷ്പ്രയാസം സാധിച്ചു
🔻 ജൈലറായി സർവീസിൽ നിന്ന് വിരമിച്ച് ഭാര്യയും മകനും പേരകുട്ടിയുമായി സ്വസ്ഥമായ ജീവിതം നയിക്കുകയാണ് മുത്തുവേൽ പാണ്ട്യൻ , മകനും പോലീസ് ഓഫീസറുമായ അർജുൻ ഒരു വലിയ കേസ് തെളിയിക്കുവാൻ നടക്കുകയും ഭരണ കൂടത്തിനും നിയമ വ്യവസ്ഥയ്ക്കും എളുപ്പം കീഴടക്കാൻ സാധിക്കാത്ത ഒരു ക്രിമിനൽ സങ്കത്താൽ ആക്രമിക്കപ്പെടുകയും അർജുനെ കാണാതെയാവുകയും ചെയ്യുന്നു , പക വീട്ടാനും സ്വന്തം കുടുംബത്തെ സംരക്ഷിക്കുവാനും വേണ്ടി ഒരിക്കൽ കൂടെ മുത്തുവേൽ പാണ്ഡ്യൻ പഴയ ജൈലറായി കളത്തിലിറങ്ങുന്നു , തുടർന്നുള്ള പോരാട്ടങ്ങളാണ് സിനിമയുടെ കഥാ പശ്ചാത്തലം
ബീഹാറിലെ ബോംബ് നിർമ്മാതാവായ ജാക്കി ഷെറോഫ് ചെയ്ത കഥാപാത്രം മുത്തുവേൽ പാണ്ഡ്യൻ എന്ന തീഹാർ ജയിലിനെ വിറപ്പിച്ച "jailer Tiger " എന്നയാളെ പറ്റി പറയുന്നിടത്താണ് മുത്തുവേൽ പാണ്ഡ്യൻ്റെ റേഞ്ച് പ്രേക്ഷകർക്ക് മനസ്സിലാവുന്നത് അവിടുന്ന് അങ്ങോട്ട് രജനി എന്ന നടൻ്റെ അഴിഞ്ഞാട്ടമാണ്
🔻ഓരോ സീനുകളിലും രജനികാന്ത് എന്ന നടൻ ഗംഭീര പ്രകടനം കാഴ്ചവെച്ചപ്പോൾ കൂടെ അതെ ലെവലിൽ കട്ടയ്ക്ക് നിന്ന് വില്ലനായി തൻ്റെ കരിയറിലെ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചു വിനായകൻ ഈ സിനിമയെ പറ്റി പറയുമ്പോൾ ഒരിക്കലും വിനായകൻ എന്ന നടനെ മാറ്റി നിർത്തുവാൻ പറ്റില്ല ,
പിന്നീട് സിനിമയെ മറ്റൊരുത്തലത്തിലേക്ക് എത്തിച്ചത് 2 Cameo റോളുകളാണ് , ഒന്ന് മലയാളത്തിൻ്റെ മഹാ നടൻ മോഹൻലാൽ ചെയ്ത Mathew എന്ന കഥാപാത്രവും, രണ്ട് നരസിംഹ എന്ന കഥാപാത്രമായി കന്നഡ സൂപ്പർ സ്റ്റാർ ശിവ രാജ് കുമാറും , ഈ രണ്ട് കഥാപാത്രങ്ങളും ചിത്രത്തിൽ എവിടെയൊക്കെയോ രജനികാന്തിൻ്റെ പ്രകടനത്തിന് ഒരു വെല്ലുവിളിയായി മാറി എന്നതിൽ സംശയമില്ല , 10 മിനിറ്റിൽ താഴെ മാത്രം ഉള്ളൂ എങ്കിലും ഈ രണ്ട് കഥാപാത്രങ്ങൾ സിനിമയ്ക്ക് നൽകിയ എനർജി വാക്കുകൾ കൊണ്ട് വർണ്ണിക്കുവാൻക്കുവാൻ സാധിക്കാത്തതാണ്
ഇവരെ കൂടാതെ Ramya Krishnan, Mirnna Menon,Yogi Babu, Sunil , Tamannah Bhatia , Kishore , Jaffer Sadiq , Marimuthu , Saravanan തുടങ്ങി ഒരു വലിയ താര നിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്
🔻Anirudh Ravichnadher മ്യൂസിക്ക് മജീഷ്യൻ പശ്ചാത്തല സംഗീതം നൽകിയപ്പോൾ jailer എന്ന സിനിമ ആസ്വാദനത്തിൻ്റെ മറ്റൊരു തലത്തിലേക്ക് എത്തി , ഓരോ സ്കോറുകളും അത്ര്യക്ക് ഗംഭീരമായിരുന്നു ഒരു മാസ് ആക്ഷൻ ഫിലിം തമിഴ് സിനിമ ഇൻഡസ്ട്രിയിൽ നിന്നും വരുന്നു എങ്കിൽ Music എന്ന ഭാഗത്തേക്ക് വരുമ്പോൾ അനിരുദ്ധ് അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ല എന്ന തലത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ് , Vijay കാർത്തിക് കണ്ണൻ്റെ Cinematography കൂടെ ആയപ്പോൾ പിറന്നത് ഈ വർഷത്തെ നിലവിലെ ഏറ്റവും റിപ്പീറ്റ് value ഉള്ള തമിഴ് സിനിമയാണ് എന്ന് പറയാതെ ഇരിക്കാൻ വയ്യ
🔻മുഴുവനായി പറയുമ്പോൾ സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ ഗംഭീര തിരിച്ച് വരവ് , രണ്ടര മണിക്കൂർ ആഘോഷിച്ച് മറ്റെല്ലാം മറന്ന് ഒരു ആക്ഷൻ സിനിമ കാണാൻ താൽപര്യം ഉണ്ട് എങ്കിൽ കണ്ണടച്ച് ടിക്കറ്റ് എടുക്കാം, തീയേറ്ററിൽ തന്നെ കാണുവാൻ ശ്രമിക്കുക
Duration : 2h 48 m
Genre : Action , Thriller , Comedy
My Rating : ★★★★☆
2 Comments
👍👍👍
ReplyDelete❤️
Delete